കിടങ്ങൂര്‍: ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്റെ (കെ.സി.ഡബ്ല്യു.എ) അതിരൂപതാതല കലാ-കായിക മത്സരങ്ങള്‍ നവംബര്‍ 14-ന് കിടങ്ങൂര്‍ സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടന്നു. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷനോടെ ആരംഭിച്ച മത്സരങ്ങളുടെ ഉദ്ഘാടനം കിടങ്ങൂര്‍ ഫൊറോന വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ നിര്‍വഹിച്ചു. കെ.സി.ഡബ്ല്യു.എ അതിരൂപതാ പ്രസിഡന്റ് ഷൈനി സിറിയക് സ്വാഗതം ആശംസിച്ചു. അതിരൂപതാ ചാപ്ളിയന്‍ ഫാ. ജോണ്‍ ചേന്നാകുഴി ആമുഖ സന്ദേശം നല്‍കി.
സുറിയാനി പാട്ട്, മിമിക്രി, പുരാതനപ്പാട്ട്, സഭാ-സമുദായ ക്വിസ്, ബാഡ്മിന്റണ്‍ എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍. അതിരൂപതയിലെ പത്തു ഫൊറോനകളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്തു.
മത്സരവിജയികള്‍:
– സുറിയാനി പാട്ട്: ഒന്നാം സ്ഥാനം മടമ്പം യൂണിറ്റ്, രണ്ടാം സ്ഥാനം പിറവം യൂണിറ്റ്, മൂന്നാം സ്ഥാനം ഏറ്റുമാനൂര്‍ യൂണിറ്റ്.
– പുരാതനപ്പാട്ട്: ഒന്നാം സ്ഥാനം നീണ്ടൂര്‍ യൂണിറ്റ്, രണ്ടാം സ്ഥാനം കിടങ്ങൂര്‍ യൂണിറ്റ്, മൂന്നാം സ്ഥാനം കരിപ്പാടം യൂണിറ്റ്.
– മിമിക്രി: ഒന്നാം സ്ഥാനം കരിങ്കുന്നം യൂണിറ്റ്, രണ്ടാം സ്ഥാനം കാരിത്താസ് യൂണിറ്റ്, മൂന്നാം സ്ഥാനം അമനകര യൂണിറ്റ്.
– ബാഡ്മിന്റണ്‍: ഒന്നാം സ്ഥാനം എറണാകുളം യൂണിറ്റ്, രണ്ടാം സ്ഥാനം പയ്യാവൂര്‍ ടൗണ്‍ യൂണിറ്റ്, മൂന്നാം സ്ഥാനം മാറിക യൂണിറ്റ്.
– സഭാ-സമുദായ ക്വിസ്: മടമ്പം, മാങ്കിടപ്പള്ളി, ഏറ്റുമാനൂര്‍ യൂണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സമാപന സമ്മേളനത്തില്‍ കെ.സി.ഡബ്ല്യു.എ കിടങ്ങൂര്‍ ഫൊറോന ചാപ്ലിന്‍ ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍, അതിരൂപതാ ചാപ്ളിയന്‍ ഫാ. ജോണ്‍ ചേന്നാകുഴി എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.





