അമനകര: കെ.സി.ഡബ്ള്യു.എ ഉഴവൂര്‍ ഫൊറോന വാര്‍ഷികം അമനകര സെന്‍്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളില്‍ നടന്നു. ജലവിഭവ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.സി.ഡബ്ള്യു.എ ഉഴവൂര്‍ ഫൊറോന വൈസ് പ്രസിഡന്‍്റ് ഷീല സൈമണ്‍ അധ്യക്ഷത വഹിച്ചു.
ഉഴവൂര്‍ ഫൊറോന വികാരി ഫാ. അലക്സ് ആക്കപ്പറമ്പില്‍, കെ.സി.ഡബ്ള്യു.എ ഉഴവൂര്‍ ഫൊറോന ചാപ്ളിയന്‍ ഫാ. ജേക്കബ് തടത്തില്‍, അമനകര പള്ളി വികാരി ഫാ. ഫിലിപ്പ് ആനിമൂട്ടില്‍, കെ.സി.ഡബ്ള്യു.എ അതിരൂപത പ്രസിഡന്‍്റ് ഷൈനി സിറിയക്, കെ.സി.സി ഉഴവൂര്‍ ഫൊറോന പ്രസിഡന്‍്റ് അബ്രഹാം വെളിയത്ത്, കെ.സി.ഡബ്ള്യു.എ ഉഴവൂര്‍ ഫൊറോന സെക്രട്ടറി കുഞ്ഞുമോള്‍ റോയ്, ജോയിന്‍്റ് സെക്രട്ടറി ജിബിറ്റ് സജി, അമനകര യൂണിറ്റ് പ്രസിഡന്‍്റ് ഷൈനി റെജി എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ഷികത്തോടനുബന്ധിച്ച് ഫാ. ജേക്കബ് തടത്തില്‍ വനിതാ ശാക്തീകരണത്തെക്കുറിച്ച് സെമിനാര്‍ നയിച്ചു. ഫൊറോനയിലെ മികച്ച യൂണിറ്റായി അരീക്കര യൂണിറ്റിനെ തെരഞ്ഞെടുത്തു. അമനകര, പുതുവേലി യൂണിറ്റുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഫൊറോനാതല കലാ-കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിവിധ യൂണിറ്റുകളുടെ കലാപരിപാടികളും അരങ്ങേറി. സ്നേഹവിരുന്നോടെ വാര്‍ഷികാഘോഷം സമാപിച്ചു.




