പറമ്പഞ്ചേരി: സെന്‍റ് സ്റ്റീഫന്‍സ് പള്ളിയുടെ പ്ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് മുന്‍ വികാരിമാരുടെയും ഇടവകയില്‍ ശുശ്രൂഷ ചെയ്ത സിസ്റ്റേഴ്സിന്‍്റെയും പറമ്പഞ്ചേരി, വാരപ്പെട്ടി പള്ളികളില്‍ നിന്നുള്ള സന്യസ്തരുടെയും സംഗമം നടത്തി.വിശുദ്ധ കുര്‍ബാനയ്ക്ക് മുന്‍ വികാരിയും തിരുഹൃദയ ദാസ സമൂഹത്തിന്‍്റെ വികാരി ജനറലുമായ ഫാ. ജോസ് ചിറയില്‍ പുത്തന്‍പുരയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ലുക്ക് പുതൃക്കയില്‍ വചനസന്ദേശം നല്‍കി.പൊതുസമ്മേളനത്തില്‍ വികാരി ഫാ. തോമസ് കീന്തനാനിക്കല്‍ അധ്യക്ഷതവഹിച്ചു. മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണും കോതമംഗലം രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവുമായ ജോയിസ് മേരി ആന്‍്റണി ഉദ്ഘാടനം ചെയ്തു. കെ.കെ. ജോസഫ് കോച്ചേരി ആശംസകള്‍ നേര്‍ന്നു.ജൂബിലി കമ്മിറ്റി കണ്‍വീനര്‍ ജോണ്‍ തെരുവത്ത് സ്വാഗതവും സിസ്റ്റര്‍ ജോണി എസ്.വി.എം. നന്ദിയും പറഞ്ഞു.




