ബി.സി.എം ടൂര്‍ണമെന്റിന്റെ ഔദ്യോഗിക പതാക പ്രകാശനം ചെയ്തു

കല്ലറ: ദിവംഗതനായ മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവിന്റെ 75-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളില്‍ സംഘടിപ്പിക്കുന്ന ബിഷപ്പ് ചൂളപ്പറമ്പില്‍ മെമ്മോറിയല്‍ (ബിസിഎം) ഫുട്‌ബോള്‍, വടംവലി ടൂര്‍ണമെന്റിന്റെ ലോഗോ പതിച്ച ഔദ്യോഗിക പതാക പ്രകാശനം ചെയ്തു.

കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട് പതാക പ്രകാശനം നിര്‍വഹിച്ചു. കോട്ടയം കോര്‍പ്പറേറ്റ് എജുക്കേഷന്‍ ഏജന്‍സി സെക്രട്ടറി റവ. ഫാ. സൈമണ്‍ പുല്ലാട്ട് അധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. കുര്യാക്കോസ് മാത്യു, സ്റ്റാഫ് സെക്രട്ടറി സി. സെലിന്‍ എസ്.ജെ.സി., കായികാധ്യാപകന്‍ ശ്രീ. ഷാരു സോജന്‍, അധ്യാപകരായ ജോമി ജെയിംസ്, അലക്‌സ് ജോസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

Previous Post

പറമ്പഞ്ചേരിയില്‍ വൈദിക-സന്യസ്ത സംഗമം നടത്തി

Total
0
Share
error: Content is protected !!