മെല്‍ബണ്‍: വിക്ടോറിയ ക്നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ (VKCC) 2026-2028 പ്രവര്‍ത്തനകാലയളവിലേക്കുള്ള പുതിയ ഭരണസമിതി ചുമതലയേറ്റു. 2026 ഒക്ടോബര്‍ 10-ന് നടന്ന തിരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന ഭരണസമിതിയില്‍ ഫിലിപ്സ് എബ്രഹാം കുരീക്കോട്ടില്‍ പ്രസിഡന്റായും ഫിലിപ്പ് രാജന് മൂത്തേടത്ത് വൈസ് പ്രസിഡന്റായും മോന്‍സി അലക്സ് പൂത്തറ സെക്രട്ടറിയായും ജിസ്മി ജെസ്റ്റിന് തൂമ്പില്‍ ജോയിന്റ് സെക്രട്ടറിയായും ജോയ്സ് തോമസ് കാഞ്ഞിരത്തിങ്കല്‍ ട്രഷററായും പ്രവര്‍ത്തിക്കുന്നു. വിക്ടോറിയയിലെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് നോര്‍ത്ത് ഏരിയ കോര്‍ഡിനേറ്ററായി ലിജോമോന് ജോസ് കുടിലില്‍, സൗത്ത് ഏരിയ കോര്‍ഡിനേറ്ററായി റോബിന് ജെയിംസ് വരാച്ചേരില്‍, ഈസ്റ്റ് ഏരിയ കോര്‍ഡിനേറ്ററായി സനില്‍ പി. ചാക്കോ പൂഴിയ്ക്കനടയ്ക്കല്, വെസ്റ്റ് ഏരിയ കോര്‍ഡിനേറ്ററായി ബിജു ചാക്കോച്ചന് പഴയിടത്ത് എന്നിവരും ഭരണസമിതിയുടെ ഭാഗമാണ്. വിക്ടോറിയ ക്നാനായ വിമന്‍സ് ഫോറം (VKWF) പ്രസിഡന്റായി സജിമോള്‍ മൈക്കിള്‍ പുളിമൂട്ടിലും ക്നാനായ കാത്തലിക് യൂത്ത് ലീഗ് (KCYL) പ്രസിഡന്റായി സോന സിബി പുലിക്കുത്തിയേലും പ്രവര്‍ത്തിക്കുന്നു. KCCO ജനറല്‍ പ്രതിനിധികളായി സിജോ ചാലയില്‍ തോമസ്, ബിജോ ബേബി മുളയ്ക്കല്‍ എന്നിവരും ലേഡി പ്രതിനിധിയായി റീജ ജോണ്‍ പുതിയകുന്നേലും പ്രവര്‍ത്തിക്കുന്നു.
വിക്ടോറിയയിലെ വളര്‍ന്നുവരുന്ന ക്നാനായ സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുകയും വിശ്വാസപാരമ്പര്യവും സാംസ്കാരിക തനിമയും വരുംതലമുറകളിലേക്ക് പകര്ന്നുനല്കുകയും ചെയ്യുക എന്നതാണ് പുതിയ ഭരണസമിതിയുടെ പ്രധാന ലക്ഷ്യം. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനൊപ്പം സമുദായത്തിന്റെ വിവിധ മേഖലകളിലുള്ള കഴിവുകളും അനുഭവസമ്പത്തും സംഘടനയുടെ വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്തുന്നതിനും നേതൃത്വം പ്രാധാന്യം നല്കുന്നു.
വനിതകളുടെയും യുവതലമുറയുടെയും നേതൃത്വപാടവവും കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കുട്ടികളില്‍ ക്നാനായ പൈതൃകത്തോടുള്ള അഭിമാനവും സമുദായബോധവും വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കും. പുതിയ തലമുറയുടെ ആശയങ്ങള്‍ക്കും താല്പര്യങ്ങള്ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പുതുമയും വൈവിധ്യവും കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും കാര്യക്ഷമമായ ആശയവിനിമയവും ഉറപ്പാക്കുന്നതിനൊപ്പം അംഗങ്ങളുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും പ്രാധാന്യം നല്‍കും. സാമ്പത്തിക ഇടപാടുകളില്‍ ഉത്തരവാദിത്തവും സുതാര്യതയും നിലനിര്‍ത്തി ലഭ്യമായ വിഭവങ്ങള്‍ സമുദായത്തിന്റെ പൊതുനന്മയ്ക്കായി ഫലപ്രദമായി വിനിയോഗിക്കുന്നതിനും ഭരണസമിതി മുന്‍ഗണന നല്‍കും.
വിക്ടോറിയയിലെ ക്നാനായ സമൂഹത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം സഞ്ചരിക്കുന്ന, എല്ലാ തലമുറകള്‍ക്കും അവസരങ്ങള്‍ ഒരുക്കുന്ന, നമ്മുടെ വിശ്വാസവും പാരമ്പര്യവും സാംസ്കാരിക മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന ഒരു സംഘടനയായി VKCC-യെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് പുതിയ ഭരണസമിതിയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് ഫിലിപ്സ് എബ്രഹാം കുരീക്കോട്ടില്‍ അറിയിച്ചു.



