ക്നാനായ റീജിയണല്‍ വിശ്വാസ പരിശീലനാ സ്‌കൂള്‍ പ്രഥമ അദ്ധ്യാപകരുടെ സംഗമം

ചിക്കാഗോ: അമേരിക്കയിലെ ക്നാനായ കത്തോലിക്കാ റീജിയണിലെ വിശ്വാസ പരിശീലനാ സ്‌കൂളുകളിലെ പ്രഥമ അദ്ധ്യാപകരുടെ സംഗമം സംഘടിപ്പിച്ചു. റീജിയണിലെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.

ചിക്കാഗോ രൂപതാ വികാരി ജനറാളും ക്നാനായ റീജിയണല്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍ സംഗമം ചെയ്തു. സജി പൂത്തൃക്കയില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. റീജിയണല്‍ ക്യാറ്റികെറ്റികള്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, ഭക്തസംഘടനാ കോര്‍ഡിനേറ്റര്‍ സിജോയ് പറപ്പള്ളില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി സംസാരിച്ചു. ക്നാനായ റീജിയണില്‍ 17 വിശ്വാസ പരിശീലനാ സ്‌കൂളുകളിലായി 2200 പരം വിദ്യാര്‍ത്ഥികളും 450പരം അദ്ധ്യാപകരുമാണുള്ളത്.

 

Previous Post

Cultural Fest Held at Tampa Sacred Heart Forane Parish

Next Post

Knanaya Region Holds Meeting of Faith Formation School Principals

Total
0
Share
error: Content is protected !!