പുളിഞ്ഞാല്‍: ക്രിസ്തുരാജ് ക്നാനായ കത്തോലിക്ക പള്ളിയില്‍ കെ.സി.സി.യുടെ നേതൃത്വത്തില്‍ 65 വയസ്സ് കഴിഞ്ഞവരുടെ സംഗമം നടത്തി. സംഗമത്തിന്റെ ഭാഗമായി കുമ്പസാരിച്ച് എല്ലാവരും വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്നു. സമ്മേളനത്തില്‍ വികാരി ഫാ. ജിനു ആവണിക്കുന്നേല്‍ സ്വാഗതം ആശംസിച്ചു. സ്‌നേഹക്കൂട് പ്രസിഡന്റ് മാത്യു മംഗലത്ത് അധ്യക്ഷത വഹിച്ചു. കെ.സി.സി. പ്രസിഡന്റ് ജോയി പള്ളിപ്പുറം, മത്തായി കുളങ്ങരാത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ക്ലാസിനും ഗെയിംസിനും സി. നിക്കോള്‍ എസ്.വി.എം. നേതൃത്വം നല്‍കി.
വയോജന സംഗമം നടത്തി




