മടമ്പം പി.കെ.എം. കോളേജ് ഓഫ് എഡ്യൂകേഷനില്‍ അധ്യാപക ദിനം ”ഗുരുദീപ്തി” ആഘോഷിച്ചു. കോളേജ് ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഐ.ക്യു.എ.സി. കോര്‍ഡിനേറ്ററും സോഷ്യല്‍ സയന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫഫസറുമായ ഡോ. വീണ അപ്പുക്കുട്ടന് അധ്യക്ഷത വഹിച്ചു. 2026 ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും മാമ്പ്രം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മാസ്റ്ററുമായ കെ. വിനോദ് കുമാര്‍ അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്തു.
അധ്യാപകര്‍ തങ്ങളുടെ അധ്യാപനജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങള്‍ അധ്യാപക വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് സ്നേഹാദരങ്ങളുടെ പ്രതീകമായി ഉപഹാരങ്ങള്‍ സമ്മാനിച്ചു. അധ്യാപക വിദ്യാര്‍ത്ഥികളായ ഷാഖിറ ഒ. സ്വാഗതവും ആദിത്യ കെ. രാജന് നന്ദിയും പറഞ്ഞു. നാച്ചുറല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ജോമോള്‍ ജോസും വിദ്യാര്‍ത്ഥി പ്രതിനിധി അതിര സി. സിയും ആശംസാപ്രസംഗം നടത്തി.





