സാന്‍ ഹൊസെയില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി

സാന്‍ ഹൊസെ , കാലിഫോര്‍ണിയ : അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ പ്രശസ്തമായ സിലിക്കണ്‍ വാലിയില്‍പെട്ട സാന്‍ ഹൊസെയിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു .
ഓഗസ്റ്റ് 20,21,22,23 തിയതികളില്‍ ആയിരുന്നു തിരുന്നാള്‍ ആഘോഷങ്ങള്‍ . തിരുന്നാളിന്റെ ആദ്യദിനമായ ഓഗസ്റ്റ് 20ന് മരിച്ചവരുടെ ഓര്‍മദിവസത്തോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാനയും ഒപ്പീസും നടത്തി. ഓഗസ്റ്റ് 21ന് വികാരി ഫാ. ജെമി പുതുശ്ശേരില്‍ പ്രസുദേന്തി വാഴ്ചയും , കൊടിയേറ്റും നടത്തി , തുടര്‍ന്ന് ഫാ . മാത്യു മേലേടത്തിന്റെ (ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ , കാനഡ) കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും അര്‍പ്പിച്ചു.

ഓഗസ്റ്റ് 22 ന് വൈകിട്ട് വികാരി ഫാ. ജെമി പുതുശ്ശേരില്‍ മുഖ്യ കാര്‍മികനായി ലദീഞ്ഞും വിശുദ്ധ കുര്‍ബാനയും നടന്നു. ഫാ.ഷോബി ചെട്ടിയാത്ത് കുര്‍ബാന മധ്യേ തിരുന്നാള്‍ സന്ദേശവും തിരുന്നാള്‍ മംഗളങ്ങളും നേര്‍ന്നു . പള്ളിയിലെ കര്‍മങ്ങള്‍ക്കു ശേഷം പള്ളി ഹാളില്‍ നടന്ന സ്‌നേഹവിരുന്നില്‍ എല്ലാവരുംപങ്കെടുക്കുകയും അതോടൊപ്പം ന്യൂയോര്‍ക്കില്‍ നിന്നുമുള്ള മെലഡീസ് ക്ലബ്ബിന്റെ സംഗീത വിരുന്ന് ഏവരും ഏറ്റവും അങ്ങേയറ്റം ആസ്വദിക്കുകയും ചെയ്തു .

മുഖ്യ തിരുന്നാള്‍ ദിനമായ ഓഗസ്റ്റ് 23 ന് ആഘോഷപൂര്‍വ്വമായ റാസ കുര്‍ബാന നടന്നു .ഫാ. ഷോബി ചെട്ടിയാത്ത് മുഖ്യ കാര്‍മികത്വം വഹിച്ച ഈ കുര്‍ബാനയില്‍ ഫാ. ബോബന്‍ വട്ടംപുറത്ത് , ഫാ.മാത്യു മേലേടത്ത് , ഫാ.സാജു ജോസഫ് , ഇടവക വികാരി ഫാ .ജെമി പുതുശ്ശേരില്‍ എനിവര്‍ സഹ കാര്‍മികത്വം വഹിച്ചു .കുര്‍ബാന മദ്ധ്യേ ഫാ.ബോബന്‍ വട്ടംപുറത്ത് തിരുന്നാള്‍ സന്ദേശം നല്കി . കുര്‍ബാനയ്ക്കു ശേഷം ചെണ്ടമേളത്തോടു കൂടി ആഘോഷ പരമായ പ്രദക്ഷിണം നടന്നു . നാട്ടിലെ പെരുന്നാളുകളെ ഓര്‍മപെടുത്തും വിധം യുവജനവേദിയും KCYL, CML, കുട്ടികളും പലതരം സ്റ്റാളുകള്‍ സജ്ജീകരിച്ചിരുന്നു . സ്നേഹവിരുന്നിനിടയില്‍ ഈ തിരുന്നാള്‍ മംഗളകരമായി നടത്തുവാന്‍ സഹായിച്ച ഇടവകാംഗങ്ങള്‍ക്കൊപ്പം ഈ തിരുനാളില്‍ സംബന്ധിച്ച എല്ലാ മലയാളി സമൂഹത്തോടും ഉള്ള നന്ദിയും സ്‌നേഹവും ഇടവക വികാരി ഫാ. ജെമി പുതുശ്ശേരി രേഖപ്പെടുത്തി . ഈ തിരുന്നാള്‍ ഇത്രയും ഭംഗിയായി ഏറ്റെടുത്തു നടത്തിയ ഷിബു & ബിന്റ്റൂ പാലക്കാട്ടിനെ അഭിനന്ദിക്കുകയും, നന്ദി രേഖപ്പെടുത്തുകയും ചെയ്തു .

ഇടവകയിലെ കൈക്കാരന്മാരായ അനില്‍ കണ്ടാരപ്പള്ളില്‍, ഫ്രാന്‍സിസ് പാറത്തറ, ജോസ്ബിന്‍ കുന്നശ്ശേരില്‍, പാരിഷ് സെക്രട്ടറി താര മാവേലി, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, വോളന്റിയര്‍മാര്‍, KCCNC എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, CCD അധ്യാപകര്‍, സാക്രിസ്റ്റന്‍സ് എന്നിവരും തിരുനാളിന്റെ വിവിധ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

അമോല്‍ ചെറുകര

 

Previous Post

ഹൂസ്റ്റണ്‍: കൈപ്പുഴ പതിയില്‍ (കല്ലുവേലില്‍) ജൂബി എബ്രഹാം

Next Post

കിടങ്ങൂര്‍ സെന്റ് മേരീസ് HSS കലോത്സവം വര്‍ണാഭമായി

Total
0
Share
error: Content is protected !!