കിടങ്ങൂര്‍: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2026-ലെ കലോത്സവം ‘Arts Fest 2026’ വര്‍ണാഭമായി നടത്തപ്പെട്ടു. പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ അഡ്വ. സുധാംശു കലോത്സവം ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫ്, ഹെഡ്മാസ്റ്റര്‍ ബിജു സൈമണ്‍, PTA പ്രസിഡന്റ് സുനില്‍ തോമസ്, MPTA പ്രസിഡന്റ് ലിന്‍സി ജോഷി, കണ്‍വീനര്‍ ജിന്‍സി ഫിലിപ്പ്, സീനിയര്‍ അസിസ്റ്റന്റ് സ്റ്റീഫന്‍സണ്‍ എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് രണ്ട് വേദികളിലായി വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. വിദ്യാര്‍ഥികളുടെ കലാപ്രതിഭയും സര്‍ഗാത്മകതയും മാറ്റുരച്ച കലോത്സവം ഏറെ ശ്രദ്ധേയമായി.




