കിടങ്ങൂര്‍ സെന്റ്.മേരീസ് ഹയര്‍സെക്കണ്ടറിസ്‌കൂളില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം(NSS)-ന്റെ രണ്ടാമത് യൂണിറ്റ് പ്രവര്‍ത്തന ഉദ്ഘാടനം നടത്തി

കുട്ടികളെ സാമൂഹ്യപ്രതിബദ്ധതയുള്ള വ്യക്തിത്വങ്ങളായിരൂപപെടുത്തുകയെന്ന ലക്ഷ്യത്തോടെ NSS-ന്റെ രണ്ടാമത്തെ യൂണിറ്റ് കിടങ്ങൂര്‍ സെന്റ്.മേരീസ് എച്ച്.എസ്സ്.എസ്സില്‍ പ്രവര്‍ത്തനമാരംഭിച്ചു.2026 -27 അദ്ധ്യയനവര്‍ഷത്തില്‍ കിടങ്ങൂര്‍ സെന്റ്.മേരീസ് എച്ച്.എസ്സ്.എസ്സില്‍ അനുവദിച്ച NSS യൂണിറ്റിന്റെ പ്രവര്‍ത്തനഉദ്ഘാടനം കോട്ടയംഅതിരൂപതാ കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ സെക്രട്ടറി ഫാ.സൈമണ്‍പുല്ലാട്ട് നിര്‍വഹിച്ചു.നോട്ട് ഫോര്‍ മീ,ബട്ട് ഫോര്‍ യൂ എന്ന ആപ്തവാക്യവുമായി പ്രവര്‍ത്തിക്കുന്ന NSS-ന്റെ പ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവര്‍ക്കുവേണ്ടി കൂടുതല്‍ സേവനംചെയ്യുന്ന വ്യക്തിത്വങ്ങളായി കുട്ടികള്‍മാറട്ടെയെന്ന് അച്ചന്‍ആശംസിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.സ്റ്റാനി ഇടത്തിപറമ്പില്‍ അധ്യക്ഷതവഹിച്ചയോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ്രഗീത സുരേഷ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.ബ്‌ളോക്ക്പഞ്ചായത്ത് മെംബര്‍ ബോബിതോമസ്,ഗ്രാമപഞ്ചായത്ത്അംഗം ദീപു തേക്കും കാട്ടില്‍,ഹെഡ്മാസ്റ്റര്‍ ബിജു സൈമണ്‍,പി ടി എപ്രസിഡന്റ് സുനില്‍തോമസ്,എം പി ടി എ പ്രസിഡന്റ് ലിന്‍സിജോഷി,പ്രോഗ്രാം ഓഫീസര്‍മാരായ ജോസഫ് തോമസ്,ഡെന്‍വിറ്റോം,സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷെല്ലിജോസഫ് ,NSS കുറവിലങ്ങാട് ക്ലസ്റ്റര്‍കണ്‍വീനര്‍ ഡോ.ഡിന്ധുറാണി തുടങ്ങിയവര്‍ സംസാരിച്ചു.NSS വോളന്റിയര്‍മാരുടെ കലാപരിപാടികളും ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തപ്പെട്ടു.

Previous Post

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ പ്രധാന തിരുനാള്‍ ഭക്തിനിര്‍ഭരമായി സമാപിച്ചു

Total
0
Share
error: Content is protected !!