കെ സി വൈ എല്‍ കൈപ്പുഴ ഫൊറോന 2026-28 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും, ഓണാഘോഷവും സംഘടിപ്പിച്ചു

കെ.സി.വൈ.എല്‍ കൈപ്പുഴ ഫൊറോന2026-28 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും, ഓണാഘോഷവും സംയുക്തമായി മാന്നാനം സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. ഫൊറോന ഡയറക്ടര്‍ ജസ്റ്റിന്‍ മൈക്കിള്‍ വെള്ളാപ്പള്ളിക്കുഴിയിലും ഫൊറോനയിലെ മറ്റ് ഡയറക്ടര്‍മാരും ചേര്‍ന്ന് പതാക ഉയര്‍ത്തി പരിപാടികള്‍ക്ക് തുടക്കം കുറിക്കുകയും, തുടര്‍ന്ന് മലയാളി മങ്ക, പുരുഷ കേസരി മത്സരവും സംഘടിപ്പിച്ചു. മലയാളി മങ്ക മത്സരത്തില്‍ സൗമ്യ സൈമണ്‍ (കുറുമുള്ളൂര്‍), ആഷികാ സജിമോന്‍ (കല്ലറ പഴയപള്ളി) സ്‌നേഹ മേരി ഷാജി (ഏറ്റുമാനൂര്‍) എന്നിവര്‍ യഥാക്രമം ആദ്യം മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍ പുരുഷ കേസരി മത്സരത്തില്‍ ലിബ്‌സണ്‍ സജി (കല്ലറ പഴയപള്ളി), ജോഷ്വാ ജോസഫ് (ഏറ്റുമാനൂര്‍), ഹാരണ്‍ ജിനേഷ് തോമസ് (ഏറ്റുമാനൂര്‍), എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. തുടര്‍ന്ന് നടത്തപ്പെട്ട ഓണക്കളികള്‍ക്ക് ഫൊറോനാ ഡയറക്ടര്‍ ജസ്റ്റിന്‍ മൈക്കിള്‍ വെള്ളാപ്പള്ളിക്കുഴിയില്‍ നേതൃത്വം നല്‍കി.


ഫൊറോന പ്രസിഡന്റ് ജോ തോമസ് വരകുകാലായിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഫൊറോന വികാരി ഫാ. തോമസ് പുതിയകുന്നേല്‍ ഉദ്ഘാടനം ചെയ്യുകയും അതിരൂപത പ്രസിഡന്റ് ജാക്‌സണ്‍ സ്റ്റീഫന്‍ മണപ്പാട്ട് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ഫൊറോന ചാപ്ലയിന്‍ ഫാ. ഫില്‍മോന്‍ കളത്ര ആമുഖ സന്ദേശം നല്‍കിയ യോഗത്തില്‍ അതിരൂപത ജനറല്‍ സെക്രട്ടറി ചാക്കോ ഷിബു ചേന്നാട്ടുകുഴിയിലും മാന്നാനം ഇടവക വികാരി ഫാ. റോയി കാഞ്ഞിരത്തുംമൂട്ടിലും ആശംസകള്‍ അര്‍പ്പിക്കുകയും ഫൊറോന സെക്രട്ടറി ജോസ്സിനി ജോണ്‍സണ്‍ കട്ടയ്ക്കാംതടത്തില്‍ സ്വാഗതവും മാന്നാനം യൂണിറ്റ് പ്രസിഡന്റ് ജോയല്‍ ജയ്‌മോന്‍ വടകര നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. പ്രസ്തുത പരിപാടിയോടനുബന്ധിച്ച് 10, പ്ലസ് 2 പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ ഫൊറോനയിലെ യുവജനങ്ങളെ മൊമെന്റോ നല്‍കി ആദരിച്ചു. പരിപാടികളില്‍ കെ.സി.വൈ.എല്‍ അതിരൂപത ഡയറക്ടര്‍ ശ്രീ സ്റ്റെഫി തോമസ് പുതിയകുന്നേല്‍ അതിരൂപതാ വൈസ് പ്രസിഡന്റ് ആല്‍ബിന്‍ ബിജു പുത്തന്‍പുരക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് വിവിധ യൂണിറ്റുകളുടെ കലാപരിപാടികളോടു കൂടി പരിപാടികള്‍ സമാപിച്ചു. പരിപാടികള്‍ക്ക് ഫൊറോന യൂണിറ്റ് ഭാരവാഹികള്‍ നേതൃത്വം നല്‍കി.

 

Previous Post

ചൈതന്യ റിസോഴ്‌സ് ടീമിന് തുടക്കം

Next Post

ഹൂസ്റ്റണ്‍: കൈപ്പുഴ പതിയില്‍ (കല്ലുവേലില്‍) ജൂബി എബ്രഹാം

Total
0
Share
error: Content is protected !!