കോട്ടയം: കോട്ടയം അതിരൂപതയുടെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനവും, ക്ലാസ്സുകളും നല്‍കുന്നതിനായി വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള വ്യക്തികളെ കൂട്ടിച്ചേര്‍ത്ത് രൂപീകരിച്ച ചൈതന്യ റിസോഴ്‌സ് ടീമിന് തുടക്കമായി. ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന ആദ്യ സംഗമത്തില്‍ 35 അംഗങ്ങള്‍ പങ്കെടുത്തു. അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചൈതന്യ റിസോഴ്‌സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രശസ്ത പരിശീലകന്‍ . ജയ്‌സണ്‍ അറയ്ക്കല്‍ ക്ലാസ് നയിച്ചു. കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വിവിധ മേഖലകളില്‍ ക്ലാസുകള്‍, സെമിനാറുകള്‍, വര്‍ക്ഷോപ്പുകള്‍, ധ്യാനങ്ങള്‍ തുടങ്ങിയവ നയിക്കുക എന്നതാണ് റിസോഴ്‌സ് ടീമിന്റെ പ്രധാന ലക്ഷ്യം.
ചൈതന്യ റിസോഴ്‌സ് ടീമിന് തുടക്കം



