കള്ളാര്‍: കള്ളാര്‍ സെന്റ് തോമസ് ചര്‍ച്ച് കെ സി സി യുടെ നേതൃത്വത്തില്‍ കര്‍ഷക ദിനാഘോഷവും കര്‍ഷകരെ ആദരിക്കലും ചര്‍ച്ച് പാരീഷ് ഹാളില്‍ വച്ച് സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉദ്ഘാടനവും മികച്ച കര്‍ഷകരെ ആദരിക്കലും കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എം സൈമണ്‍ നിര്‍വ്വഹിച്ചു. കെസിസി കള്ളാര്‍ യൂണിറ്റ് പ്രസിഡന്റ് ടോമി വാണിയം പുരയിടം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി സിജു ചാമക്കാലായില്‍ സ്വാഗതം ആശംസിച്ചു. ഇടവക വികാരി ഫാ. ജോബിന്‍ പ്ലാച്ചേരി പുറത്ത് അനുഗ്രഹ പ്രഭാഷണം നടത്തി . ചടങ്ങില്‍ വിവിധ മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ച കര്‍ഷകരായ ഫിലിപ്പ് മെത്താനത്ത്, ചാക്കോ ഒരുങ്ങാലില്‍, ചാക്കോ വെള്ളാരം കല്ലേല്‍,തോമസ് ഉണ്ണം തറപ്പേല്‍, ബിജു മുകളേല്‍, സ്റ്റിനോ ആനിമൂട്ടില്‍, ജോര്‍ജ് തെങ്ങുംപള്ളിയില്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു. ചടങ്ങില്‍ സ്റ്റിനോ ആനിമൂട്ടില്‍,ചാണ്ടി കള്ളികാട്ടില്‍,ശ്രീ അജീഷ് ചേരുവേലില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കെ.സി.സി കള്ളാര്‍ യൂണിറ്റ് വൈസ് പ്രസിഡണ്ട ഫിലിപ്പ് മാത്യു കൊന്നയ്ക്കല്‍ നന്ദി രേഖപ്പെടുത്തി.




