ഡല്‍ഹി കെസിവൈഎല്‍ നേതൃത്വത്തില്‍ ‘ആരവം 2K26’ ഓണാഘോഷം സംഘടിപ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി കെസിവൈഎല്ലിന്റെ നേതൃത്വത്തില്‍ ‘ആരവം 2K26’ എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം ക്‌നാനായ യുവജനങ്ങള്‍ ആഘോഷത്തില്‍ പങ്കെടുത്തു.

ഓണാഘോഷ പരിപാടികള്‍ ഫാ. അജില്‍ തടത്തില്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹി കെസിവൈഎല്‍ ചാപ്ലയിന്‍ ഫാ. അഖില്‍ വട്ടപ്പറമ്പില്‍ സ്വാഗതം ആശംസിച്ചു. ഡല്‍ഹി കെ.സി.വൈ. എല്‍ പ്രസിഡന്റ് മരിയ എല്‍സ സജി അധ്യക്ഷത വഹിച്ചു.

സിസ്റ്റര്‍ അഡൈ്വസര്‍ സി.  ടോമിത, കെസിവൈഎല്‍ ഡയറക്ടര്‍ ഫാ. ലിജോ സ്റ്റീഫന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് യുവജനങ്ങളുടെ വിവിധ കലാപരിപാടികളും ഓണാഘോഷ പരിപാടികളും അരങ്ങേറി.   കെ.സി.വൈ.എല്‍ വൈസ് പ്രസിഡന്റ് കാജോള്‍ കുഞ്ഞുമോന്‍ നന്ദി പറഞ്ഞു.

 

Previous Post

Nehru Trophy Victory for Aroma Chundan; Two Knanaya Oarsmen Clinch Their Fifth Title

Next Post

എന്തേ നമ്മുടെ കൗമാരക്കാര്‍ ഇങ്ങനെ?

Total
0
Share
error: Content is protected !!