വി. പത്താം പീയൂസ് അനുസ്മരണം നടത്തി

പയസ് മൗണ്ട്: കെ.സി.വൈ.എല്‍ സംഘടനയുടെ സ്വര്‍ഗീയ മധ്യസ്ഥന്‍ വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പയുടെ അനുസ്മരണം സംഘടിപ്പിച്ചു. പൈസ മൗണ്ട് യൂണിറ്റില്‍ വെച്ച് നടന്ന അനുസ്മരണ ദിനം രാവിലെ 07.30ന് പരിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ചു. കെ സി വൈ എല്‍ കോട്ടയം അതിരൂപത പ്രസിഡന്റ്ജാക്‌സണ്‍ സ്റ്റീഫന്‍ അധ്യക്ഷത വഹിച്ച അനുസ്മരണ യോഗം ഉഴവൂര്‍ ഫൊറോന വികാരി ഫാ. അലക്‌സ് ആക്കപറമ്പില്‍ ഉദ്ഘാടനം ചെയ്തു . അതിരൂപത ചാപ്ലെയിന്‍ ഫാ. മാത്തുകുട്ടി കുളക്കാട്ടുകുടിയില്‍ വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പയെ കുറിച്ച് അനുസ്മരണ സന്ദേശം നല്‍കി. യോഗത്തിന് യൂണിറ്റ് ചാപ്ലെയിന്‍ ഫാ.വിന്‍സന്റ് പുളിവേലില്‍, ഫൊറോന ചാപ്ലെയിന്‍ ഫാ. എബിന്‍ ഇറപ്പുറത്ത്, കെ.സി.ഡബ്ല്യൂ.എ. അതിരൂപത പ്രസിഡന്റ്  ഷൈനി ച ചൊള്ളമ്പേല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കെ.സി.വൈ.എല്‍. അതിരൂപത ഡയറക്ടര്‍  സ്റ്റെഫി പുതിയാകുന്നേലിന്റെ നേതൃത്വത്തില്‍ ക്വിസ് മത്സരവും നടത്തപ്പെട്ടു. യോഗത്തില്‍ കെ.സി.വൈ.എല്‍. അതിരൂപത സെക്രട്ടറി ചാക്കോ ഷിബു സ്വാഗതവും, യൂണിറ്റ് പ്രസിഡന്റ് പാട്രിക് റെജി നന്ദിയും അറിയിച്ചു. ഉഴവൂര്‍ ഫൊറോനയിലെ വിവിധ യൂണിറ്റുകളില്‍ നിന്നായി പ്രതിനിധികള്‍ അനുസ്മരണത്തില്‍ പങ്കെടുത്തു. അതിരൂപത ഭാരവാഹികളായ സി. ലേഖ എസ്.ജെ.സി, ജിസ്മി ബാബു, ടെസ്ലിന്‍ തോമസ്, ആല്‍ബിന്‍ ബിജു, ജോയല്‍ ടെനി പയസ് മൗണ്ട് യൂണിറ്റ് ഭാരവാഹികളും പരിപാടിക്ക് നേതൃത്വം കൊടുത്തു.

 

Previous Post

ഉഴവൂര്‍ : കാനാട്ട് മറിയാമ്മ

Next Post

സെനറ്റ് സമ്മേളനം നടത്തപ്പെട്ടു

Total
0
Share
error: Content is protected !!