കെ.സി.വൈ.എല്‍ അടിയന്തര സെനറ്റ് സമ്മേളനം കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളില്‍ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത പ്രസിഡന്റ് ജാക്‌സണ്‍ സ്റ്റീഫന്‍ മണപ്പാട്ട് അധ്യക്ഷത വഹിച്ച യോഗം കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ബിനു കുന്നത്ത് ഉദ്ഘാടനം ചെയ്തു . 2026 – 28 പ്രവര്‍ത്തന വര്‍ഷത്തിലെ മാര്‍ഗ്ഗരേഖ തയ്യാറാക്കല്‍ ഉള്‍പ്പെടെ ഉള്ള അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ സെനറ്റില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു. കെ.സി.വൈ.എല്‍ അതിരൂപത ഡയറക്ടര്‍സ്റ്റെഫി തോമസ് പുതിയകുന്നേല്‍ കെ.സി.വൈ.എല്‍ പതാക ഉയര്‍ത്തിക്കൊണ്ടാണ് പരിപാടികള്‍ ആരംഭിച്ചത്. കെ.സി.വൈ.എല്‍ അതിരൂപത ചാപ്ലയിന്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ യോഗത്തിന് ആമുഖ സന്ദേശം നല്‍കുകയും അതിരൂപത ജനറല്‍ സെക്രട്ടറി ചാക്കോ ഷിബു സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, വൈസ് പ്രസിഡന്റ് ആല്‍ബിന്‍ ബിജു വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കുകയും, ജോയിന്റ് സെക്രട്ടറി ടെസ്സ്‌ലിന്‍ തോമസ് ഉദ്ഘാടകനും ജിസ്മി ബാബു സമ്മേളനത്തിനും നന്ദിയും അറിയിച്ചു.
സെനറ്റ് സമ്മേളനം നടത്തപ്പെട്ടു




