കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വര്‍ണാഭമായ ഓണാഘോഷം

കിടങ്ങൂര്‍: കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ‘തിമിര്‍ത്തോണം 2026’ എന്ന പേരില്‍ വര്‍ണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ ഒരുക്കിയ മനോഹരമായ പൂക്കളം, മാവേലിയുടെ വരവ്, വടംവലി മത്സരം, വിവിധ ഓണക്കളികള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് ആവേശം പകര്‍ന്നു.

മോട്ടിവേഷണല്‍ സ്പീക്കര്‍ ഡോ. റെജി തോമസ് ഓണസന്ദേശം നല്‍കി. പി.ടി.എ. പ്രസിഡന്റ് സുനില്‍ തോമസ്, എം.പി.ടി.എ. പ്രസിഡന്റ് ലിന്‍സി ജോഷി, എം.പി.ടി.എ. വൈസ് പ്രസിഡന്റ് ആശ രാജ് എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പി.ടി.എയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഓണസദ്യയും പായസവും വിതരണം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫ്, ഹെഡ്മാസ്റ്റര്‍ ബിജു സൈമണ്‍, അധ്യാപക-അനധ്യാപക ജീവനക്കാര്‍, രക്ഷിതാക്കള്‍ എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

Faith training program gets off to a great start in Tampa parish

Total
0
Share
error: Content is protected !!