കൈറോസ് 2026: കിടങ്ങൂര്‍ ഫൊറോന യുവജനദിനം ആഘോഷിച്ചു

മറ്റക്കര: കെ.സി.വൈ.എല്‍. കിടങ്ങൂര്‍ ഫൊറോനയുടെ ആഭിമുഖ്യത്തിലും മറ്റക്കര യൂണിറ്റിന്റെ ആതിഥേയത്വത്തിലുമായി ഫൊറോനതല യുവജനദിനാഘോഷം ‘കൈറോസ് 2026’ എന്ന പേരില്‍ വിവിധ ആത്മീയ, കലാ, സാംസ്‌കാരിക പരിപാടികളോടെ സംഘടിപ്പിച്ചു.

കിടങ്ങൂര്‍ ഫൊറോന ഡയറക്ടര്‍ ബേബി മുളവേലിപ്പുറം പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് സുറിയാനി ഗാനമത്സരം നടന്നു.

പൊതുസമ്മേളനം കെ.സി.വൈ.എല്‍. കിടങ്ങൂര്‍ ഫൊറോന പ്രസിഡന്റ് ടിസണ്‍ തോമസിന്റെ അധ്യക്ഷതയില്‍ കെ.സി.വൈ.എല്‍. അതിരൂപത പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. കിടങ്ങൂര്‍ ഫൊറോന ചാപ്ലിന്‍ ഫാ. തോമസ് പ്രലേല്‍ മുഖ്യപ്രഭാഷണം നടത്തി. അതിരൂപത ജനറല്‍ സെക്രട്ടറി ചാക്കോ ഷിബു ആശംസകള്‍ നേര്‍ന്നു.

സുറിയാനി ഗാനമത്സരത്തില്‍ കിടങ്ങൂര്‍ യൂണിറ്റ് ഒന്നാം സ്ഥാനവും ചേര്‍പ്പുങ്കല്‍ യൂണിറ്റ് രണ്ടാം സ്ഥാനവും ചെറുകര യൂണിറ്റ് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഫൊറോന എക്സിക്യൂട്ടീവ് അംഗം എമില്‍ തോമസ് സ്വാഗതവും ഫൊറോന ജനറല്‍ സെക്രട്ടറിയും മറ്റക്കര യൂണിറ്റ് പ്രസിഡന്റുമായ ക്രിസ്റ്റന്‍ മനോജ് നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് വിവിധ സംഗീത-കലാപരിപാടികള്‍ അരങ്ങേറി.

 

Previous Post

16-ാമത് KCCNA കണ്‍വെന്‍ഷനിലെ പ്രധാന ആകര്‍ഷണം – ഓഗസ്റ്റ് 6-ന് സംഗീതവും നര്‍മ്മവും ചേര്‍ന്ന മെഗാ എന്റര്‍ടൈന്‍മെന്റ് നൈറ്റ്

Next Post

കണ്ണൂരില്‍ കെ.സി.വൈ.എല്‍. അതിരൂപത യുവജനദിനാഘോഷം

Total
0
Share
error: Content is protected !!