16-ാമത് KCCNA കണ്‍വെന്‍ഷനിലെ പ്രധാന ആകര്‍ഷണം – ഓഗസ്റ്റ് 6-ന് സംഗീതവും നര്‍മ്മവും ചേര്‍ന്ന മെഗാ എന്റര്‍ടൈന്‍മെന്റ് നൈറ്റ്

ഫോര്‍ട്ട് ലോഡര്‍ഡെയില്‍, ഫ്‌ലോറിഡ: 2026 ഓഗസ്റ്റ് 6 മുതല്‍ 10 വരെ ഫ്‌ലോറിഡയിലെ ബ്രൗവാര്‍ഡ് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 16-ാമത് KCCNA കണ്‍വെന്‍ഷനില്‍, പങ്കെടുക്കുന്ന ആയിരക്കണക്കിന് പ്രതിനിധികള്‍ക്കായി സംഗീതവും നര്‍മ്മവും സമന്വയിപ്പിച്ച അവിസ്മരണീയമായ ഒരു കലാവിരുന്നുമായി എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി ഒരുങ്ങുന്നു.

കണ്‍വെന്‍ഷന്‍ തിരശീല ഉയരുന്ന ഓഗസ്റ്റ് 6, വ്യാഴാഴ്ച രാത്രി 9:00 മണിക്ക്, പ്രശസ്ത മലയാളം പിന്നണി ഗായകരും പ്രഗത്ഭ ലൈവ് ഓര്‍ക്കസ്ട്ര ടീമും അണിനിരക്കുന്ന മെഗാ ലൈവ് മ്യൂസിക്കല്‍ ഷോ അരങ്ങേറും.

ഈ സംഗീതവിരുന്നില്‍ പങ്കെടുക്കുന്ന പ്രമുഖ കലാകാരന്‍മാര്‍:

നജീം അര്‍ഷാദ് ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയിയും മലയാളികളുടെ പ്രിയ പിന്നണി ഗായകനും.

വിവേകാനന്ദന്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയിയും ശ്രദ്ധേയ ഗായകനും.

സുമി അരവിന്ദ് വൈവിധ്യമാര്‍ന്ന ഗാനശൈലിയിലൂടെ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ പ്രശസ്ത ഗായിക.

ഡോ. സൗമ്യ സനാതനന്‍
സംഗീതത്തില്‍ പി.എച്ച്.ഡി നേടിയ ശാസ്ത്രീയ സംഗീതജ്ഞയും പ്രശസ്ത ഗായികയും.

ഇവര്‍ക്കൊപ്പം പ്രൊഫഷണല്‍ ലൈവ് ഓര്‍ക്കസ്ട്ര ടീം അവതരിപ്പിക്കുന്ന സംഗീതവിരുന്ന് ആദ്യ ദിനത്തെ ആവേശഭരിതമാക്കും.

സംഗീതത്തിനൊപ്പം ചിരിയുടെ പൊടിപൂരം…

ഈ ആഘോഷരാവിനെ കൂടുതല്‍ മനോഹരമാക്കാന്‍ മലയാള ടെലിവിഷന്‍, സിനിമാ രംഗങ്ങളിലെ ജനപ്രിയ ഹാസ്യതാരം ജോബി പാലയും വേദിയിലെത്തുന്നു. തന്റെ സ്വതസിദ്ധമായ നര്‍മ്മശൈലിയിലൂടെയും ഹാസ്യാവതരണങ്ങളിലൂടെയും കുടുംബപ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ജോബി പാലയുടെ സാന്നിധ്യം പരിപാടിയുടെ മാറ്റുകൂട്ടും.

സംഗീതവും ഹാസ്യവും ഒരുമിക്കുന്ന ഈ മെഗാ എന്റര്‍ടൈന്‍മെന്റ് നൈറ്റ്, 16-ാമത് KCCNA കണ്‍വെന്‍ഷന്റെ ആദ്യ ദിനത്തിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നായിരിക്കും.

ഹൃദയം തൊടുന്ന ഗാനങ്ങള്‍… പൊട്ടിച്ചിരിയുടെ നിമിഷങ്ങള്‍… ആഘോഷത്തിന്റെ ഉജ്ജ്വല തുടക്കം…

കുടുംബസമേതം എത്തി സംഗീതത്തിന്റെയും നര്‍മ്മത്തിന്റെയും ഈ ആഘോഷരാവിന്റെ ഭാഗമാകാന്‍ എല്ലാ കണ്‍വെന്‍ഷന്‍ പ്രതിനിധികളെയും എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി കമ്മറ്റീ ചെയര്‍ സാബു തടത്തില്‍ അറിയിച്ചു. മണികുട്ടി പാലനിക്കുമുറിയില്‍, ഡയാന തേക്കുംകാട്ടില്‍ എന്നിവരാണ് മറ്റ് കമ്മറ്റി അംഗങ്ങള്‍.

KCCNAയ്ക്ക് നേതൃത്വം നല്‍കുന്നത് പ്രസിഡന്റ് ജെയിംസ് ഇല്ലിക്കല്‍ (ഫ്‌ലോറിഡ), എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവന്‍കാലായില്‍ (ന്യൂയോര്‍ക്ക്), ജനറല്‍ സെക്രട്ടറി വിപിന്‍ ചാലുങ്കല്‍ (ചിക്കാഗോ), ജോയിന്റ് സെക്രട്ടറി സൂസന്‍ തെങ്ങുംതറയില്‍ (സാന്‍ ഹൊസെ), ട്രഷറര്‍ ജോജോ തറയില്‍ (ഹൂസ്റ്റണ്‍), വൈസ് പ്രസിഡന്റ് ജേക്കബ് കുസുമാലയം (ന്യൂയോര്‍ക്ക്), ജോയിന്റ് ട്രഷറര്‍ ജെസ്നി കൊട്ടിയാനിക്കല്‍ (അറ്റ്‌ലാന്റ) എന്നിവരാണ്.

ഇവര്‍ക്കൊപ്പം കണ്‍വെന്‍ഷന്‍ ചെയര്‍പേഴ്‌സണ്‍ ജോബി ഊരാളില്‍, ആതിഥേയ യൂണിറ്റ് പ്രസിഡന്റുമാരായ ജയമോള്‍ മൂശാരിപ്പറമ്പില്‍ (ടാമ്പാ), എബി തെക്കനാട്ട് (മയാമി) എന്നിവരും നൂറുകണക്കിന് കമ്മിറ്റി അംഗങ്ങളുടെയും കണ്‍വെന്‍ഷന്റെ വിജയത്തിനായി അക്ഷീണം പ്രായത്‌നിക്കുന്നു.

ബൈജു ആലപ്പാട്ട് : KCCNA PRO.

 

Previous Post

300 കുടുംബങ്ങളില്‍ പുഞ്ചിരി വിരിയിച്ചു; കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് റോബോട്ടിക് മുട്ട് മാറ്റിവെയ്ക്കല്‍ സര്‍ജറി വിഭാഗം

Next Post

കൈറോസ് 2026: കിടങ്ങൂര്‍ ഫൊറോന യുവജനദിനം ആഘോഷിച്ചു

Total
0
Share
error: Content is protected !!