300 കുടുംബങ്ങളില്‍ പുഞ്ചിരി വിരിയിച്ചു; കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് റോബോട്ടിക് മുട്ട് മാറ്റിവെയ്ക്കല്‍ സര്‍ജറി വിഭാഗം

filter: 0; fileterIntensity: 0.0; filterMask: 0; captureOrientation: 0; algolist: 0; multi-frame: 0; brp_mask:0; brp_del_th:null; brp_del_sen:null; motionR: 0; sv:16.2.9.1.W30; delta:null; bokeh:0; module: photo;hw-remosaic: false;touch: (-1.0, -1.0);sceneMode: 2621440;cct_value: 0;AI_Scene: (-1, -1);aec_lux: 305.43097;aec_lux_index: 0;albedo: ;confidence: ;motionLevel: 0;weatherinfo: null;temperature: 39;zeissColor: bright;

കിടങ്ങൂര്‍: കോട്ടയം ജില്ലയില്‍ ആദ്യമായി നാലാം തലമുറ റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയ ആരംഭിച്ച കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ആശുപത്രി, പത്ത് മാസങ്ങള്‍ക്കുള്ളില്‍ വിജയകരമായി 300 റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ആശുപത്രിയില്‍ സംഘടിപ്പിച്ച വിജയാഘോഷ ചടങ്ങ് ഓര്‍ത്തോപീഡിക് ആന്‍ഡ് ജോയിന്റ് റീപ്ലേസ്മെന്റ് വിഭാഗം മേധാവി ഡോ. ജിജോ ജോസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജോയിന്റ് ഡയറക്ടര്‍ സി. അനിജ എസ്.വി.എം, ഓപ്പറേഷന്‍ തീയേറ്റര്‍ ഇന്‍ചാര്‍ജ് സി. ജോമ്‌സി എസ്.വി.എം തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. നാലാം തലമുറ റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്ന മുട്ടുമാറ്റ ശസ്ത്രക്രിയ കൂടുതല്‍ കൃത്യതയോടെയും സുരക്ഷിതമായും നിര്‍വഹിക്കാന്‍ കഴിയുന്നതാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രോഗിക്ക് നടക്കാന്‍ സാധിക്കുന്നതും വേഗത്തിലുള്ള സുഖപ്രാപ്തിയും ഈ സാങ്കേതികവിദ്യയുടെ പ്രധാന സവിശേഷതകളാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

Previous Post

കാരുണ്യദൂത് പദ്ധതി – ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി

Next Post

16-ാമത് KCCNA കണ്‍വെന്‍ഷനിലെ പ്രധാന ആകര്‍ഷണം – ഓഗസ്റ്റ് 6-ന് സംഗീതവും നര്‍മ്മവും ചേര്‍ന്ന മെഗാ എന്റര്‍ടൈന്‍മെന്റ് നൈറ്റ്

Total
0
Share
error: Content is protected !!