നവാഗതര്‍ക്ക് പുതുവെളിച്ചമേകി പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍

ശ്രീകണ്ഠപുരം: പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷനിലെ 2026-28 അധ്യയന വര്‍ഷത്തെ ബി.എഡ്. ബാച്ചിന്റെ ഔദ്യോഗിക പ്രവേശന പരിപാടി കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു.

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് മാത്യു സ്വാഗതം ആശംസിച്ച ചടങ്ങില്‍ കോളേജ് പ്രോ. മാനേജര്‍ ഫാ. ജോയ് കട്ടിയാങ്കല്‍ അധ്യക്ഷത വഹിച്ചു. ജ്ഞാനസമ്പന്നമായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ പ്രാപ്തരായ അധ്യാപകരായി വിദ്യാര്‍ഥികള്‍ വളരണമെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബ്രദര്‍ ഡോ. റെജി സ്‌ക്കറിയ സി.എസ്.ടി. ഉദ്ഘാടനം നിര്‍വഹിച്ചു. മാറുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഗുണപരമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറുന്ന അധ്യാപകരാകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള അധ്യാപകരായി വളര്‍ന്ന് മികച്ച ഭാവി സമൂഹത്തിന്റെ നിര്‍മ്മാണത്തില്‍ ക്രിയാത്മക പങ്കാളികളാകാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

പി.ടി.എ. വൈസ് പ്രസിഡന്റ് അലക്‌സ് പി.ആര്‍., രണ്ടാംവര്‍ഷ വിദ്യാര്‍ഥി പ്രതിനിധി നന്ദന സി. എന്നിവര്‍ സംസാരിച്ചു.

സ്റ്റാഫ് അസോസിയേഷനും ഐ.ക്യു.എ.സി.-യും സംയുക്തമായി സംഘടിപ്പിച്ച പരിപാടിക്ക് അസോസിയേറ്റ് പ്രൊഫസറും ഐ.ക്യു.എ.സി. കോ-ഓര്‍ഡിനേറ്ററുമായ ഡോ. വീണ അപ്പുക്കുട്ടന്‍ നന്ദി രേഖപ്പെടുത്തി.

 

Previous Post

കല്ലറ : ഓളിയില്‍ സെല്‍സി അജി

Total
0
Share
error: Content is protected !!