ബാംഗ്ളൂര്‍: കെ.സി.വൈ.എല്‍ ബാംഗ്ളൂര്‍ യൂണിറ്റ് സംഘടിപ്പിച്ച ‘കിസൂന 2026’ യുവജനദിനാഘോഷം മാര്‍ മാക്കീല്‍ ഗുരുകുലത്തില്‍ നടന്നു. ബാംഗ്ളൂരിന്്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 170-ലധികം യുവജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. റവ. ഡോ. ജോജിന്‍ ഇലഞ്ഞിക്കല്‍, ഫാ. ഷിനോജ് വെള്ളായിക്കല്‍, ഫാ. ജിസ്മോന് മഠത്തില്‍ എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്ന് ഫൊറോന ഡയറക്ടര്‍ ഡാനിഷ് ജോര്‍ജ് പതാക ഉയര്‍ത്തി യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എല്‍ പ്രസിഡന്‍്റ് സ്റ്റാനി എബ്രഹാം യുവജനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റവ. ഡോ. ജോജിന്‍ ഇലഞ്ഞിക്കല്‍ യുവജനങ്ങള്‍ക്കായി ബോധവല്‍ക്കരണ ക്ളാസ് നയിച്ചു. നേഹാ മേരി തോമസ് ഐസ് ബ്രേക്കിംഗ്, ടീം ബില്‍ഡിംഗ് സെഷനുകള്‍ നയിച്ചു. പൊതുസമ്മേളനത്തില്‍ പ്രസിഡന്‍്റ് സ്റ്റാനി എബ്രഹാം അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോജിന്‍ ഇലഞ്ഞിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചാപ്ളിയ്ന്‍ ഫാ. ഷിനോജ് വെള്ളായിക്കലും ഫൊറോന ഡയറക്ടര്‍ ഡാനിഷ് ജോര്‍ജും ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ആല്ബിന് ബിനോയ് സ്വാഗതവും ട്രഷറര്‍ അലന് ഷിജു നന്ദിയും പറഞ്ഞു. സംഗീതവിരുന്ന്, കലാപരിപാടികള്‍, സൗഹൃദ മത്സരങ്ങള്‍, വിവിധ വിനോദപരിപാടികള്‍ എന്നിവ അരങ്ങേറി. ചാപ്ളിയ്ന്‍ ഫാ. ഷിനോജ് വെള്ളായിക്കല്‍, ഫൊറോന ഡയറക്ടര്‍ ഡാനിഷ് ജോര്‍ജ്, സിസ്റ്റര്‍ അഡൈ്വസര്‍ സി.ലിനി, അനുഷ ജോണ്‍, സ്റ്റാനി എബ്രഹാം, ആല്ബിന് ബിനോയ്, അലന് ഷിജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ബാംഗ്ളൂര്‍ കെ.സി.വൈ.എല്‍ യുവജനദിനാഘോഷം



