കിടങ്ങൂര്‍: സെന്‍്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ളസ് വണ്‍ പ്രവേശനോത്സവം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. പുതിയ അധ്യയനവര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കരിയര്‍ മാര്‍ഗനിര്‍ദേശവും സൗഹൃദബോധവത്കരണ ക്ളാസുകളും സംഘടിപ്പിച്ചു. റീന ചാക്കോ, ആര്‍ദ്ര ബേബി, വേണു പത്മനാഭന് എന്നിവര്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്കി. ജില്ലാ പഞ്ചായത്ത് അംഗം നിമ്മി ടിങ്കിള്‍ രാജ്, ബ്ളോക്ക് പഞ്ചായത്ത് അംഗം ബോബി തോമസ്, ഗ്രാമപഞ്ചായത്ത് അംഗം ദീപു തേക്കുംകാട്ടില്‍, പി.ടി.എ. പ്രസിഡന്‍്റ് ജോമോന് കാരാമയില്‍, എം.പി.ടി.എ. പ്രസിഡന്‍്റ് ജാന്‍സി ജോബി, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫ്, സീനിയര്‍ അസിസ്റ്റന്‍്റ് സ്റ്റീഫന്‍സണ്‍ എബ്രാഹം, സ്റ്റാഫ് സെക്രട്ടറി മാത്യു സിറിയക്ക്, ഹെഡ്മാസ്റ്റര് ബിജുമോന് സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടി.





