ഏറ്റുമാനൂര്‍ : സൊസൈറ്റി ഓഫ് സെന്‍്റ് വിന്‍സെന്‍്റ് ഡി പോള്‍, കോട്ടയം സെന്‍ട്രല്‍ കൗണ്‍സിലിന്‍്റെ 73-ാം വാര്‍ഷിക സമ്മേളനം ഏറ്റുമാനൂര്‍ സെന്‍്റ് ജോസഫ് പാരിഷ് ഹാളില്‍ നടത്തി.
കോട്ടയം അതിരൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു മണക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ കോട്ടയം സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്‍്റ് ടോം തോമസ് നന്ദിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. സൊസൈറ്റിയുടെ നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്‍്റ് ജൂഡ് മംഗല്‍രാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. റവ. ഡോ. മാത്യു മണക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. നാഷണല്‍ ടീനേജ് കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ ജെ. മഞ്ഞളി മുഖ്യപ്രഭാഷണം നടത്തി.
കോട്ടയം സെന്‍ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോണ്‍ ബോസ്കോ പതിയില്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ എന്‍. സി. തോമസ് നെടുംചിറയില്‍ വാര്‍ഷിക കണക്ക് അവതരിപ്പിച്ചു. ഏറ്റുമാനൂര്‍ പള്ളി വികാരി ഫാ. ലൂക്ക് കരമ്പില്‍ ആശംസകള്‍ നേര്‍ന്നു. ബെസ്റ്റ് കോണ്‍ഫറന്‍സ് അവാര്‍ഡിന് പേരൂര്‍ സെന്‍്റ് സെബാസ്റ്റ്യന്‍സ് കോണ്‍ഫറന്‍സ് അര്‍ഹരായി. കോട്ടയം സെന്‍ട്രല്‍ കൗണ്‍സില്‍ സീനിയര്‍ വൈസ് പ്രസിഡന്‍്റ് പാട്രിക് ഓട്ടപ്പുഴയില്‍ സ്വാഗതവും, കൈപ്പുഴ എ.സി പ്രസിഡന്‍്റ് ടി. പി. ജോസ് തോട്ടത്തില്‍ നന്ദിയും പറഞ്ഞു. അഞ്ഞൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
വിന്‍സെന്‍്റ് ഡി പോള്‍ സൊസൈറ്റി കോട്ടയം സി.സി വാര്‍ഷികം




