ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് എല്‍.പി. സ്കൂളില്‍ വായന വാരാഘോഷങ്ങളുടെ ഉദ്ഘാടനം പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഗ്രന്ഥകാരനുമായ മെട്രീസ് ഫിലിപ്പ് ആനാലിപ്പാറയില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ലിബിന് തെക്കേതുരുത്തുവേലില്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് സ്റ്റീഫന്‍ ചെട്ടിക്കന്‍, സിനി മാത്യൂ വട്ടാടികുന്നേല്‍ എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥകര്‍ത്താക്കളെ പരിചയപ്പെടുത്തല്‍, കഥകളിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തല്‍, ഗ്രന്ഥവായന, കുട്ടിക്കവിതാലാപനം തുടങ്ങിയ നിരവധി പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു. മെട്രീസ് ഫിലിപ്പ് രചിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, ഗലീലിയിലെ നസ്രത്ത് എന്നീ പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറിക്ക് സമ്മാനിച്ചു..





