കോളജ് മാഗസിന്‍ പ്രകാശനം ചെയ്തു

മടമ്പം പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ 2025-2027 ബാച്ച് അധ്യാപക വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ഇന്റര്‍ഷിപ്പി നൊരുക്കമായുള്ള ബ്ലെസ്സിങ് സെറിമണി , 2025-26 വര്‍ഷത്തെ കോളേജ് മാഗസിന്‍ റിലീസ് എന്നിവ സംയുക്തമായി നടത്തി.കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ കോളേജ് ബര്‍സറും ലോക്കല്‍ മാനേജരുമായ ഫാ.ഷാജി വടക്കേതൊട്ടിയില്‍ , മുന്‍ പ്രിന്‍സിപ്പല്‍ ഡോ ജെസ്സി എന്‍.സി. എന്നിവര്‍ സംബന്ധിച്ചു. ഫാ. ഷാജി വടക്കേതൊട്ടിയില്‍  സ്‌കൂള്‍ ഇന്റേണ്‍ഷിപ്പിലേക്ക് പ്രേവേശിക്കുന്ന അധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹങ്ങളും ആശംസകളും നേര്‍ന്നു  .തുടര്‍ന്ന് 2025 -26 വര്‍ഷത്തെ മാഗസിന്‍ മുന്‍ പ്രിന്‍സിപ്പാളും മാഗസിന്‍ ചീഫ് എഡിറ്ററു മായിരുന്ന ഡോ.ജെസ്സി എന്‍. സി.ക്കു കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു .പ്രിന്‍സിപ്പല്‍ ഡോ.പ്രശാന്ത് മാത്യു അധ്യക്ഷതവഹിച്ചു .തുടര്‍ന്ന് ഡോ. ജെസ്സി എന്‍. സി. അധ്യാപക വിദ്യാര്‍ത്ഥികളുമായി ഇന്ററാക്ഷന്‍ നടത്തി.കോളേജ് ഐ. ക്യു. എ. സി. കോര്‍ഡിനേറ്റര്‍ ഡോ. വീണാ അപ്പുക്കുട്ടന്‍ സ്വാഗതം പറഞ്ഞു . സ്റ്റാഫ് എഡിറ്ററും നാച്ചുറല്‍ സയന്‍സ് വിഭാഗം അധ്യാപികയുമായ  ജോമോള്‍ ജോസ്, സ്റ്റുഡന്റ് എഡിറ്റര്‍ ദീക്ഷിത എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് അസോസിയേഷന്‍ സെക്രട്ടറി രാജേഷ് കെ. ജെ. നന്ദി പറഞ്ഞു.

 

 

Previous Post

ഹൂസ്റ്റണില്‍ സീനിയര്‍ മിനിസ്ട്രിയുടെ സമ്മര്‍ ആഘോഷം

Next Post

KCCNL ഫാമിലി മീറ്റ് സംഘടിപ്പിച്ചു.

Total
0
Share
error: Content is protected !!