ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി ഓഫ് ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ (KCCNL) യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫാമിലി ക്യാമ്പ് 2026 ശ്രദ്ധേയമായി. രണ്ട് വര്‍ഷം മുമ്പ് മാത്രം രൂപീകൃതമായ KCCNL-ന്റെ വളര്‍ച്ചയുടെ ഉത്തമ ഉദാഹരണമായിരുന്നു ന്യൂഫൗണ്ട്‌ലാന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ നൂറിലധികം അംഗങ്ങളുടെ സാന്നിധ്യം. സെന്റ് ജോണ്‍സിന് സമീപമുള്ള കാര്‍ബണറില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പ് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, വിവിധ ഗെയിമുകള്‍, ബീച്ച് സന്ദര്‍ശനം, വിനോദ പരിപാടികള്‍ എന്നിവയാല്‍ ശ്രദ്ധേയമായി. ന്യൂഫൗണ്ട്‌ലാന്‍ഡിലെ ക്‌നാനായ സമൂഹത്തിന്റെ ഐക്യവും പാരമ്പര്യവും ഊട്ടിയുറപ്പിക്കുന്ന വേദിയായി ഈ കുടുംബസംഗമം മാറി.

ഉന്നത വിദ്യാഭ്യാസത്തിനായി മറ്റ് പ്രദേശങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിക്കുകയും KCCNL-ന്റെ ഉപഹാരം കൈമാറുകയും ചെയ്തു. ക്യാമ്പ് വന്‍ വിജയമാക്കാന്‍ സഹകരിച്ച എല്ലാ അംഗങ്ങള്‍ക്കും, സബ്കമ്മിറ്റികള്‍ക്കും, സ്‌പോണ്‍സര്‍മാര്‍ക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി. KCCNL പ്രസിഡന്റ് ശ്രീ. ജയേഷ് ഓണശ്ശേരില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി തോംസണ്‍ ഫിലിപ്പ് സ്വാഗതവും ട്രഷറര്‍ റെനില്‍ കുര്യാക്കോസ് നന്ദിയും രേഖപ്പെടുത്തി. വിവിധ യൂണിറ്റ് കണ്‍വീനര്‍മാരായ ജിജോ മാത്യു, ജിത്ത് കുര്യന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോസഫ് തെക്കുംകാലായില്‍, തോമസ്‌കുട്ടി തോമസ്, സ്മിതാ മനീഷ്, സോണിയ ജോബീഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിവിധ സബ്കമ്മിറ്റികള്‍ക്ക് ഷൈനി ജോസ്, ഡോണി മൈക്കിള്‍, ജോണ്‍ എബ്രഹാം, ജോബിഷ് മാത്യു, അബില്‍ സണ്ണി, ബിബിന്‍ ഫിലിപ്പ്, ജോവാന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. ഈ കുടുംബസംഗമം പങ്കെടുത്തവര്‍ക്കെല്ലാം സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും മറക്കാനാവാത്ത അനുഭവമായി മാറി. KCCNL-ന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പരിപാടി കൂടുതല്‍ കരുത്തും പ്രചോദനവും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.



