ഹൂസ്റ്റണില്‍ സീനിയര്‍ മിനിസ്ട്രിയുടെ സമ്മര്‍ ആഘോഷം

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന ഇടവകയിലെ സീനിയര്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണിലെ പ്രശസ്തമായ ഹെര്‍മന്‍ പാര്‍ക്കില്‍ വെച്ച് വിപുലമായ രീതിയില്‍ സമ്മര്‍ ആഘോഷം നടത്തി. മുതിര്‍ന്നവര്‍ക്കായി സംഘടിപ്പിച്ച ഈ ഒത്തുചേരല്‍ ഏറെ ആനന്ദകരവും അവിസ്മരണീയവുമായിരുന്നു.

ആഘോഷങ്ങളുടെ ഭാഗമായി പാര്‍ക്കിലൂടെയുള്ള മനോഹരമായ ട്രെയിന്‍ യാത്രയും വിവിധ തരത്തിലുള്ള വിനോദ പരിപാടികളും അംഗങ്ങള്‍ക്കായി ഒരുക്കിയിരുന്നു. തുടര്‍ന്ന് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് സീനിയര്‍ മിനിസ്ട്രിയുടെ ഭാരവാഹികളോടൊപ്പം വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടില്‍, സിസ്റ്റര്‍ റെജി S.J.C., ബിബി തെക്കനാട്ട് എന്നിവര്‍ നേതൃത്വം നല്കി.

സെന്റ് മേരീസ് ഇടവകയിലെ സീനിയര്‍ മിനിസ്ട്രി ഏറെ സജീവമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. എല്ലാ ബുധനാഴ്ചകളിലും പള്ളിയില്‍ വെച്ച് ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ ഒത്തുചേരാറുണ്ട്. ഈ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുകയും, ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇതിനുപുറമേ, മുതിര്‍ന്നവരുടെ ശാരീരിക-മാനസിക ആരോഗ്യത്തിനായി വിവിധ വിനോദങ്ങള്‍, ചര്‍ച്ചകള്‍, ലഘു വ്യായാമങ്ങള്‍ എന്നിവയും ഇതോടൊപ്പം നടത്തിവരുന്നു. ഒടുവില്‍ ഒന്നിച്ച് ഉച്ചഭക്ഷണവും കഴിച്ചാണ് ഇവര്‍ പിരിയുന്നത്.

ആത്മീയവും സാമൂഹികവുമായ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഇടവകാംഗങ്ങള്‍ക്കായി പ്രഭാതഭക്ഷണം ഒരുക്കി നല്‍കുന്നതിനും ഈ സീനിയര്‍ മിനിസ്ട്രി നേതൃത്വം നല്‍കുന്നുണ്ട്. ഇടവക സമൂഹത്തിന് വലിയ മാതൃകയാണ് ഈ മുതിര്‍ന്നവരുടെ കൂട്ടായ്മ നല്‍കുന്നത്.

ബിബി തെക്കനാട്ട്

Previous Post

തിയോളജി കോഴ്സ് ആരംഭിച്ചു

Next Post

കോളജ് മാഗസിന്‍ പ്രകാശനം ചെയ്തു

Total
0
Share
error: Content is protected !!