ദേവാലയ ഫണ്ട് സമാഹരണത്തിന് തുടക്കമിട്ടു

ടോറൊന്റോ : കാനഡയിലെ പ്രഥമ ക്‌നാനായ കത്തോലിക്കാ ഇടവകയായ ടോറൊന്റോ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവക സ്വന്തമായി ഒരു ദേവാലയ കെട്ടിടം വാങ്ങിക്കുന്നതിനായുള്ള ഫണ്ട് സമാഹാരണത്തിന്റെ ഉത്ഘാടനം നടത്തപെട്ടു. ജൂണ്‍ 28 ഞാറാഴ്ച ദിവ്യബലിയെ തുടര്‍ന്നു ഇടവക വികാരി  ഫാ മാത്യു മേലേടത്തും കൈക്കാരന്മാരായ ജോണ്‍ കുരുവിള അരയത്തും അനീഷ് ബേബി തെക്കേടത്ത് എന്നിവര്‍ ചേര്‍ന്നു ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് ആയിരവേലില്‍ & ഭാര്യ ബ്ലെസ്സി ആയിരവേലില്‍ കുടുംബം നല്‍കിയ സംഭാവന സ്വീകരിച്ചു കൊണ്ട് കിക്ക് ഓഫ് നടത്തി. ബില്‍ഡിംഗ് കമ്മിറ്റി അംഗം ദീപു മലയില്‍ ഫണ്ട് ശേഖരണത്തിനായുള്ള വിവിധ പദ്ധതികളെക്കുറിച്ചുള്ള പ്രസന്റേഷന്‍ നടത്തുകയുണ്ടായി. നോര്‍ത്ത് അമേരിക്കയിലുള്ള എല്ലാം ക്‌നാനായ മക്കളുടെ സഹകരണത്തോടെ രണ്ടു മില്യണ്‍ ഡോളര്‍  സമാഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ജോണ്‍ അരയത്ത് (PRO)

 

Previous Post

ചന്ദനക്കാംപാറ :നടക്കുഴയ്ക്കല്‍ ഏബ്രഹാം

Next Post

ഗ്രാമതല മീറ്റിങ് സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!