ചങ്ങലീരി: ചങ്ങലീരി ഫൊറോന ക്നാനായ കത്തോലിക്ക കോണ്‍ഗ്രസിന്‍്റെ നേതൃത്വത്തില്‍ കെ.സി.ഡബ്ള്യു.എ, കെ.സി.വൈ.എല്‍ സംഘടനകളുടെ സഹകരണത്തോടെ കള്ളമല സെന്‍്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ മാര്‍ തോമസ് ആനിമൂട്ടില്‍ പിതാവിന് സ്വീകരണവും ചങ്ങലീരി ഫൊറോന ക്നാനായ കുടുംബസംഗമവും നടത്തി.പിതാവിന്‍്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് കെ.സി.സി ഫൊറോന പ്രസിഡന്‍്റ് തങ്കച്ചന് തേക്കിലക്കാട്ടില്‍ പതാക ഉയര്‍ത്തി. ഫൊറോനയിലെ കെ.സി.സി യൂണിറ്റുകള്‍ ആവേശപൂര്‍വം പങ്കെടുത്ത നടവിളി മത്സരവും നടന്നു. കള്ളമല ഇടവകയിലെ ആദ്യകാല കുടിയേറ്റക്കാരനായ ചാക്കോ ചേന്നാട്ടും പ്രഥമ വികാരി ഫാ. മൈക്കിള്‍ നെടുംതുരുത്തിപുത്തന്പുരയിലും ആദ്യകാല അനുഭവങ്ങള്‍ പങ്കുവച്ചു.തങ്കച്ചന് തേക്കിലക്കാട്ടിലിന്്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കുടുംബസംഗമം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. കെ.സി.സി അതിരൂപത പ്രസിഡന്‍്റ് ബാബു പറമ്പടത്തുമലയില്‍ മുഖ്യപ്രഭാഷണം നടത്തി.
കെ.സി.സി, കെ.സി.ഡബ്ള്യു.എ മലബാര്‍ റീജിയണ്‍ ചാപ്ളിന്‍ ഫാ. ജോയി കട്ടിയാങ്കല്‍, കെ.സി.സി അതിരൂപത സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, ചങ്ങലീരി ഫൊറോന വികാരി ഫാ. ബൈജു എടാട്ട്, കെ.സി.സി മലബാര്‍ റീജിയണ്‍ പ്രസിഡന്‍്റ് ജോസ് കണിയാപറമ്പില്‍, കോട്ടയം അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സാബു കരിശ്ശേരിക്കല്‍, കള്ളമല പള്ളി വികാരി ഫാ. ജോമേഷ് ഇലഞ്ഞിപള്ളിയില്, കെ.സി.ഡബ്ള്യു.എ ഫൊറോന പ്രസിഡന്‍്റ് ബീന ബോബി മുകളേല്‍, കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ പ്രസിഡന്‍്റ് ബോണി പടിയാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ലോഗോസ് ക്വിസ് മത്സരത്തില്‍ ഫൊറോനയില്നിന്ന് അതിരൂപതാതലത്തില്‍ വിവിധ വിഭാഗങ്ങളിലായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവരെ ആദരിച്ചു. നാലില്‍ കൂടുതല്‍ മക്കളുള്ള യുവകുടുംബങ്ങള്ക്കും എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കും ആദരവ് നല്കി. വേദപാഠ പരീക്ഷയിലും എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളിലും ഫൊറോനാതലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മികച്ച കെ.സി.സി യൂണിറ്റുകളായി ചങ്ങലീരി, കാന്തളം യൂണിറ്റുകളെയും മികച്ച കെ.സി.ഡബ്ള്യു.എ യൂണിറ്റുകളായി ചുള്ളിയോട്, കാന്തളം, ചങ്ങലീരി യൂണിറ്റുകളെയും മികച്ച സണ്‍ഡേ സ്കൂളുകളായി ചുള്ളിയോട്, കള്ളമല, ചങ്ങലീരി യൂണിറ്റുകളെയും തിരഞ്ഞെടുത്ത് അവാര്‍ഡുകള്‍ നല്കി. നടവിളി മത്സരത്തില്‍ കാന്തളം ഒന്നാം സ്ഥാനവും കള്ളമല രണ്ടാം സ്ഥാനവും നേടി. കെ.സി.സി ഫൊറോന ട്രഷറര്‍ ജോജി സ്റ്റീഫന്‍ സ്വാഗതവും ഫൊറോന സെക്രട്ടറി ബിജു മുളയിങ്കല്‍ നന്ദിയും പറഞ്ഞു. ഫാ. ഷെല്ട്ടന് അപ്പോഴിപ്പറമ്പില്‍, ഫാ. സിജോ മരങ്ങോട്ടില്‍, ഫാ. ബിജു ഞാഞ്ഞിലത്ത്, സജി കാഞ്ഞിരംപാറയില്‍, മിനി ജോസ് ആലക്കല്‍, അലക്സ് കല്ലടയില്‍, സജിമോന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.



