ഗ്രാമതല മീറ്റിങ് സംഘടിപ്പിച്ചു

പെരിക്കല്ലൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാസ്സിന്റെ പ്രവര്‍ത്തന മേഖലകളിലൊന്നായ പെരിക്കല്ലൂരില്‍ ഗ്രാമതല മീറ്റിങ് സംഘടിപ്പിച്ചു. പെരിക്കല്ലൂര്‍ സെന്റ് തോമസ് പാരിഷ്ഹാളില്‍ നടന്ന മീറ്റിങില്‍ പെരിക്കല്ലൂര്‍ സെന്റ് തോമസ് പള്ളി അസി. വികാരി. ഫാ. എബിന്‍ കുന്നപ്പിള്ളില്‍ അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. ജിബില്‍ കുഴിവേലില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.ആനിമേറ്റര്‍ സ്റ്റെനി ബിജു സ്വാഗതവും, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അലന്‍ അലക്‌സ് നന്ദിയും പറഞ്ഞു.
ക്രൈസ്റ്റ്‌നഗര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാസ്സിന്റെ പ്രവര്‍ത്തന മേഖലകളിലൊന്നായ ക്രൈസ്റ്റ്‌നഗറില്‍ ഗ്രാമതല മീറ്റിങ് സംഘടിപ്പിച്ചു. ക്രൈസ്റ്റ്‌നഗര്‍ സെന്റ് ജൂഡ് പള്ളിവികാരി. ഫാ. സിറിയക് ഓട്ടപ്പള്ളില്‍ അദ്ധ്യക്ഷത വഹിച്ചു . മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. ജിബില്‍ കുഴിവേലില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. മാസ്സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുകയും, ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്ന അഭിപ്രായങ്ങള്‍ രൂപീകരിക്കുകയും ചെയ്തു. ആനിമേറ്റര്‍ ത്രേസ്യാമ്മ സ്വാഗതവും, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അലന്‍ അലക്‌സ് നന്ദിയും പറഞ്ഞു.

 

 

 

Previous Post

ദേവാലയ ഫണ്ട് സമാഹരണത്തിന് തുടക്കമിട്ടു

Total
0
Share
error: Content is protected !!