തിരുബാലസഖ്യം- അപ്നാദേശ് അതിരൂപതാതല കളറിംഗ് മത്സരം

കോട്ടയം: കോട്ടയം അതിരൂപത തിരുബാലസഖ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ അപ്നാദേശിന്‍്റെ സഹകരണത്തോടെ അതിരൂപതാതല കളറിംഗ് മത്സരം ചൈതന്യ പാസ്റ്ററല്‍ സെന്‍്ററില്‍ വെച്ച് നടത്തപ്പെട്ടു. അപ്നാദേശ് ചീഫ് എഡിറ്റര്‍ ഫാ. മാത്യു കുര്യത്തറ മത്സരം ഉദ്ഘാടനം ചെയ്യുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു. അതിരൂപതാ ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ സ്വാഗതവും അതിരൂപത വൈസ്-ഡയറക്ടര്‍ സി. ഡിവീന എസ്.വി.എം നന്ദിയും പറഞ്ഞു. മത്സരത്തെ തുടര്‍ന്ന് ‘ലിറ്റില്‍ വിങ്സ് ‘എന്ന പേരില്‍ കുട്ടികള്‍ക്കായി ഓറിയന്‍്റേഷന്‍ പ്രോഗ്രാമും നടത്തപ്പെട്ടു. രണ്ട് കാറ്റഗറിയിലായി നടത്തപ്പെട്ട മത്സരത്തില്‍ ഓരോ കാറ്റഗറിയിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചവര്‍ക്ക് ട്രോഫിയും പങ്കെടുത്ത എല്ലാവര്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും നല്‍കി. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി 195 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.

Previous Post

കെ.സി.വൈ.എല്‍ അതിരൂപത ഭാരവാഹികള്‍: ജാക്സണ്‍ സ്റ്റീഫന്‍ (പ്രസിഡന്‍്റ് ), ചാക്കോ ഷിബു (ജനറല്‍ സെക്രട്ടറി)

Next Post

മാര്‍ മാത്യു മൂലക്കാട്ടിന് വിയന്നയില്‍ സ്വീകരണം; ബ്രദര്‍ റോബിന്‍ കൂവപ്പള്ളിക്ക് സബ് ഡീക്കന്‍ പട്ടം

Total
0
Share
error: Content is protected !!