വിയന്ന: ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന് ഓസ്ട്രിയന്‍ ക്‌നാനായ കത്തോലിക്കാ കമ്മ്യൂണിറ്റിയുടെയും സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ചര്‍ച്ച്, വിയന്നയുടെയും ആഭിമുഖ്യത്തില്‍ ജൂലൈ 5-ന് വിപുലമായ സ്വീകരണം നല്‍കും.
സന്ദര്‍ശനത്തോടനുബന്ധിച്ച് ആര്‍ച്ച് ബിഷപ്പ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും, അതിനിടെ ബ്രദര്‍ റോബിന്‍ കോവപ്പള്ളിക്ക് സബ് ഡീക്കന്‍ പട്ടം (Order of Subdiaconate) നല്‍കുകയും ചെയ്യും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പാരിഷ് ഹാളില്‍ അനുമോദന സമ്മേളനം, സാംസ്‌കാരിക പരിപാടികള്‍, വിവിധ പ്രഭാഷണങ്ങള്‍, സൗഹൃദസംഗമം എന്നിവയും ഒരുക്കിയിട്ടുണ്ട്.
സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ചര്‍ച്ചിന്റെ വികാരി ഫാ. ജിജോ ഏലവുങ്കച്ചാലിന്റെയും കമ്മ്യൂണിറ്റി കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് വടക്കും ചേരിയിലിന്റെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. ഓസ്ട്രിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്‌നാനായ വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.



