ജ്ഞാനദീപോദയത്തിന് തുടക്കമായി

കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളില്‍ വായനദിനാചര ണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളില്‍ വായനശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ജ്ഞാനദീപോദയം പദ്ധതിക്ക് തുടക്കമായി. കടുത്തുരുത്തി ജി വി എച്ച് എസ് എസ് ഹെഡ്മിസ്ട്രസ് ഡോ.  ഷംന യു പദ്ധതി ഉദ്ഘാടനം ചെയ്തു. വായന വെറും അറിവ് നേടല്‍ മാത്രമല്ലെന്നും അത് വ്യക്തിത്വ വികസനത്തിന്റെ ഭാഗമാണെന്നും കുട്ടികള്‍ വായന ശീലമാക്കണമെന്നും ഉദ്ഘാടന വേളയില്‍ടീച്ചര്‍ പറഞ്ഞു . . ഹെഡ്മാസ്റ്റര്‍കുര്യാക്കോസ് മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാരംഗം കണ്‍വീനര്‍അലക്‌സ് ജോസ്, അധ്യാപകരായ ഫില്‍മോന്‍ തോമസ്, ഷിന്‍സി മാത്യു എന്നിവര്‍ സംസാരിച്ചു.

 

Previous Post

ചിക്കാഗോ സെന്റ് മേരീസില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ പിതൃദിനം ആഘോഷിച്ചു

Next Post

സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!