കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്കൂളില്‍ വായനയുടെ കളിത്തൊട്ടില്‍ ഒരുക്കുവാനായി പുസ്തക തൊട്ടില് ഒരുക്കി. സ്കൂളിലെ വായനാദിന ആഘോഷ പരിപാടികള്‍ സ്കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത പുസ്തക തൊട്ടിലില്‍ പുസ്തകം നിക്ഷേപിച്ച് നിര്‍വഹിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വായനാദിന സന്ദേശം നല്കി.
വായനയുടെ സത്ഫലങ്ങള്‍ വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തിലേക്ക് ലഭ്യമാകുന്നതിനായി സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ വായന ശീലമാക്കുവാന്‍ എല്ലാ വിദ്യാര്‍ത്ഥികളും ശ്രദ്ധിക്കണമെന്ന് പ്രധാന അധ്യാപിക സന്ദേശത്തില്‍ പറഞ്ഞു. സ്കൂള്‍ ലൈബ്രറിയില്‍ നിന്നും, 10000ത്തിലധികം വരുന്ന പുസ്തകങ്ങള്‍ പുസ്തകത്തൊട്ടില്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് നല്കുവാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങളും പുസ്തകത്തൊട്ടില്‍ വഴി മറ്റു കുട്ടികള്‍ക്ക് വായിക്കുവാനായി പുസ്തകത്തൊട്ടിലില്‍ നിക്ഷേപിക്കാം. ഒരാഴ്ച സമയം കൊണ്ട് വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും അഞ്ചു പുസ്തകങ്ങള്‍ എങ്കിലും വായിക്കുവാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. സ്കൂളിലെ ആയിരത്തിലധികം കുട്ടികളില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളില്‍ നിന്നുമായി 4000 ത്തിനും 5000 ത്തിനും ഇടയില്‍ പുസ്തക വായനകള്‍ ആണ് പദ്ധതിയിലൂടെ ലക്ഷ്യം വെച്ചിരിക്കുന്നത്. ബാല പ്രസിദ്ധീകരണങ്ങളും, നിരവധിയായ മറ്റു പുസ്തകങ്ങളും ഉള്‍പ്പെടുത്തിയാണ് പുസ്തകത്തൊട്ടില്‍ ഒരുക്കിയിരിക്കുന്നത്. സമീപപ്രദേശങ്ങളിലെ സ്കൂളുകളിലേക്ക് വായിക്കുന്നതിനുള്ള പുസ്തകങ്ങളുടെ വിതരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. പൂര്‍വ വിദ്യാര്‍ത്ഥി ആല്ബിന് കാരുപ്ലാകലിന്റെ സഹകരണത്തോടെ സംഘട്ടിപ്പിച്ച പരിപാടിക്ക് സീനിയര്‍ അസിസ്റ്റന്റ് സിസ്റ്റര്‍ സിജ, അദ്ധ്യാപകരായ വിജയ് മാത്യു, അനീഷ് ഫിലിപ്പ്, സിസ്റ്റര്‍ ജോസിനി, നീതു ബെന്നി, ഷെറിന് ഷാജി, റിജോ ജോസ്, അഗസ്റ്റിന് ജോസ്, സജി ജേക്കബ്, സിജോമോന്‍, ജോബിന, മിഥുല്‍, സ്റ്റാഫ് സെക്രട്ടറി ജിനോ തോമസ് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്കി.
പുസ്തകത്തൊട്ടില്‍ ഒരുക്കി വായനാദിനം ആചരിച്ച് കരിങ്കുന്നം സെന്റ് അഗസ്റ്റിന് സ്കൂള്‍.



