വായനാദിന – മാസാചരണം 2026 നു തുടക്കം കുറിച്ചു

പി. കെ. എം. കോളേജ് ഓഫ് എഡ്യുകേഷന്‍ ലൈബ്രറി, ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങള്‍, എന്‍. എസ്. എസ്., ഐ. ക്യു. എ. സി. എന്നിവ സംയുക്തമായി നടത്തുന്ന ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വായനാദിന-മാസാചരണ പരിപാടികളുടെ ഉത്ഘാടനം കോളേജ് ജനറല്‍ ഹാളില്‍ വെച്ച് നടത്തി. സമ്മേളനം പ്രിന്‍സിപ്പള്‍ ഡോ.പ്രശാന്ത് മാത്യു ഉത്ഘാടനം ചെയ്തു. ലൈബ്രേറിയന്‍ ദീപാ ജോണ്‍ സ്വാഗതം പറഞ്ഞു. ഐ. ക്യു. എ. സി. കോര്‍ഡിനേറ്റര്‍ ഡോ. വീണ അപ്പുകുട്ടന്‍ വായനാദിനാശംസകള്‍ നേര്‍ന്നു.അധ്യാപക വിദ്യാര്‍ത്ഥി വിസ്മയ എന്‍. പി. നന്ദി പറഞ്ഞു. ഔദ്യോഗിക പരിപാടിക്ക് ശേഷം ലൈബ്രറിയില്‍ വെച്ച് എല്ലാവരും വായന ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.തുടര്‍ന്ന് വായനാദിന സന്ദേശം പ്രചരിപ്പിക്കുന്നതിനായി കോളേജ് ക്യാമ്പസ്സില്‍ ബാനര്‍ പ്രദര്‍ശിച്ചു.ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെ നടത്തപ്പെടുന്ന വായനാ മാസാചരണത്തില്‍ അക്ഷരക്കൂട്ടം പ്രൊജക്റ്റിന്റെ ഭാഗമായി നടത്തുന്ന ബുക്ക് ഡൊണേഷന് വേണ്ടിയുള്ള പുസ്തകസമാഹരണത്തിന്റെ ഉത്ഘാടനം പ്രിന്‍സിപ്പല്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി ബുക്ക് റിവ്യൂ, റീല്‍സ് മത്സരം, കാവ്യസദസ്സ്, ഡ്രമാറ്റിക് വേള്‍ഡ് ഓഫ് ഷേക്ക്സ്പിയര്‍ , തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

 

Previous Post

Solemn First Holy Communion and Baptism Celebrated at St. Mary’s Knanaya Catholic Parish, Detroit

Next Post

പുസ്തകത്തൊട്ടില്‍ ഒരുക്കി വായനാദിനം ആചരിച്ച് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍.

Total
0
Share
error: Content is protected !!