ഡിട്രോയിറ്റ് :സെ .മേരീസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണവും മാമ്മോദീസായും നടത്തി . അക്ഷയ് പൊക്കന്താനം ,ആനിയ താന്നിച്ചുവട്ടില്‍ , ഗബ്രിയേലാ മഴുപ്പേല്‍ , മിഖായേല്‍ മഴുപ്പേല്‍ , ഹെയ്സല്‍ ചെമ്പോല , നെവെയ താനത്ത് , നറ്റാഷാ താനത്ത് , നോറ കളപ്പുരയില്‍ എന്നീ കുട്ടികളായിരുന്നു ദിവ്യ കാരുണ്യം സ്വീകരിച്ചത് . കാവല്‍ ചിറ്റാലക്കാട്ടു ,റ്റെയ്സണ് ചെമ്പോല എന്നീ കുട്ടികളായിരുന്നു മാമ്മോദീസ സ്വീകരിച്ചത് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത് ഇടവക വികാരി ഫാ . ജോസെഫ് തറയ്ക്കല്‍ ആയിരുന്നു ..ഫാ. ഡിജന്‍ മൈക്കിള്‍ OFM CAP സഹകാര്‍മികത്വം വഹിച്ചു . റ്റിട്സി വലിയപറമ്പില്‍ ,സിമി തൈമാലില്‍ എന്നിവരാണ് കുട്ടികളെ ദിവ്യ സ്വീകരണത്തിനായി ഒരുക്കിയത് .
ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (P.R.O).






