‘മഴക്കുട’ മഴക്കാല രോഗ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മഴക്കുട എന്ന പേരില്‍ മഴക്കാല രോഗ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗ് എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിം അലക്‌സ് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബോധവല്‍ക്കരണ ക്യാമ്പയിനോടനുബന്ധിച്ച് മഴക്കാല രോഗങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ നടത്തപ്പെട്ട സെമിനാറിന് കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗ് മെഡിക്കല്‍ സര്‍ജ്ജിക്കല്‍ വിഭാഗം അസി. പ്രൊഫസര്‍ ഷേബ എല്‍സണ്‍ മാത്യു നേതൃത്വം നല്‍കി. സ്വാശ്രയസംഘ പ്രതിനിധികളിലൂടെ മഴക്കാല രോഗങ്ങളെക്കുറിച്ചും പ്രതിരോഗ മാര്‍ഗ്ഗങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തിയെടുത്ത് കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്യാമ്പയിനില്‍ കെ.എസ്.എസ്.എസ് സ്വാശ്രയസംഘ സന്നദ്ധ പ്രതിനിധികള്‍ പങ്കെടുത്തു. ബോധവല്‍ക്കരണ പരിപാടിയോടനുബന്ധിച്ച് നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ബിപി പരിശോധനയും നടത്തപ്പെട്ടു.

Previous Post

സെന്റ് മേരീസ് എച്ച്.എസ്.എസില്‍ വായനാദിനാചരണം

Next Post

ഡിട്രോയിറ്റ് സെ .മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ ആഘോഷമായ ദിവ്യ കാരുണ്യ സ്വീകരണവും മാമ്മോദീസായും നടത്തി

Total
0
Share
error: Content is protected !!