കോട്ടയം അതിരൂപത മലബാര്‍ റീജിയന്‍ വിശ്വാസ പരിശീലന- ഭക്തസംഘടന വാര്‍ഷികവും 2026-’25 പ്രവര്‍ത്തന വര്‍ഷ ഉത്ഘാടനവും ശ്രീപുരം പാസ്റ്ററല്‍ സെന്ററില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗ് മലബാര്‍ റീജിയന്‍ പ്രസിഡണ്ട് ബിനീത് വില്‍സണ്‍ അടിയായി പള്ളിയില്‍ അധ്യക്ഷത വഹിച്ചു. ബറു മറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോയി കട്ടിയാങ്കല്‍ ആമുഖ സന്ദേശം നല്‍കി. കോട്ടയം അതിരൂപത വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സൈജു മേക്കര, കമ്മീഷന്‍ അംഗം ബേബി ചേലംമൂട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സണ്‍ഡേ സ്‌കൂള്‍, ചെറുപുഷ്പ മിഷന്‍ ലീഗ്, തിരുബാലസഖ്യം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ നടത്തി. മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് A+ ഗ്രേഡും A ഗ്രേഡും നേടിയ നേടിയ സണ്‍ഡേ സ്‌കൂളുകളെയും, 4,7,10,12 ക്ലാസുകളില്‍ അതിരൂപതയിലും, മലബാര്‍ റീജിയണിലും മികച്ച വിജയം നേടിയവരെയും,7,12 ക്ലാസുകളിലെ പ്രതിഭകളെയും, എല്ലാ ദിവസവും ഹാജരായ അധ്യാപകരെയും’,മികച്ച മിഷന്‍ ലീഗ് യൂണിറ്റുകളെയും, വിവിധ മേഖലകളില്‍ പ്രതിഭകളായ മിഷന്‍ ലീഗ് അംഗങ്ങളെയും ആദരിച്ചു. വിശ്വാസ പരിശീലന കമ്മീഷന്‍ മലബാര്‍ റീജിയന്‍ ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍ സ്വാഗതവും, മിഷന്‍ ലീഗ് മലബാര്‍ റീജിയന്‍ ഡയറക്ടര്‍ ഫാ. റെജി പുല്ലുവട്ടത്ത് നന്ദിയും പറഞ്ഞു.





