കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു

കരിങ്കുന്നം ഗ്രാമപഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ കരിങ്കുന്നം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോബി കൂട്ടക്കല്ലിങ്കല്‍ നിര്‍വഹിച്ചു. സ്‌കൂളിലെ ഉദ്യാനത്തില്‍ ഫലവൃക്ഷതൈ നട്ടുകൊണ്ടാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ മഞ്ജു ടി പൈനാല്‍, ലിജിയ ജോസ്, അനീഷ് ഫിലിപ്പ്, അഗസ്റ്റിന്‍ ജോസ്,റിജോ ജോസ് എന്നിവര്‍ പ്രസംഗിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, എന്‍ എസ് എസ് അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

 

Previous Post

ഹരിത കാര്‍പെറ്റില്‍ ചുവട് വയ്ക്കൂ

Next Post

മലബാര്‍ റീജിയന്‍ വിശ്വാസ പരിശീലന അധ്യാപക സെമിനാര്‍ നടത്തി

Total
0
Share
error: Content is protected !!