ഹരിത കാര്‍പെറ്റില്‍ ചുവട് വയ്ക്കൂ

കരിങ്കുന്നം : ലോക പരിസ്ഥിതി ദിനത്തില്‍ കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ഗ്രീന്‍ കാര്‍പെറ്റ് റാമ്പ് പരിപാടി ശ്രദ്ധേയമായി പരിസ്ഥിതി സൗഹൃദ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളും അധ്യാപകരും വൈവിധ്യമാര്‍ന്ന വേഷവിധാനങ്ങളോടെ റാംപ് വാക്കില്‍ പങ്കെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതാലാപം പ്രസംഗം പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ സ്‌കൂളില്‍ നടത്തി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ലിന്‍സി അലക്‌സ് പരിപാടി ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കി ഭൂമിയെ സംരക്ഷിക്കാന്‍ പ്രകൃതിയെ കേള്‍ക്കണമെന്നും നല്ല മണ്ണിനും വായുവിനും കാലാവസ്ഥയുമായി നിലകൊള്ളണമെന്നും പരിസ്ഥിതി ദിനാചരണത്തിലൂടെ കുട്ടികള്‍ മനസ്സിലാക്കി. സ്‌കൗട്ട് ആന്‍ഡ് ഗൈഡ് എന്‍.എസ്.എസ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടികള്‍ക്ക്  ബൈജു എ ജെ , ലിജിയാ ജോസ് മഞ്ചൂ ടി പൈനാല്‍ എന്നീ യൂണിറ്റ് ലീഡര്‍മാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി

 

Previous Post

കെ.സി.എ.ഡി.എഫ്.ഡബ്ല്യു : 2026 വിദ്യാഭ്യാസ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു

Next Post

കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!