ഉഴവൂര്‍: സംസ്ഥാന കാലാവസ്ഥ വ്യത്യയാന ഡയറക്ടറേറ്റ് ഏര്‍പെടുത്തിയ മികച്ച ഭൂമിത്രസേന പുരസ്കാരം (കേന്ദ്രമേഖല) ഉഴവൂര്‍ സെന്‍്റ് സ്റ്റീഫന്‍സ് കോളേജിലെ ഭൂമിത്രസേന ക്ളബിനു ലഭിച്ചു . 2024-25 വര്‍ഷം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ ഇടപെടലുകള്‍ കാഴ്ചവെച്ചതിനുള്ള അംഗീകാരമാണ് സെന്‍്റ് സ്റ്റീഫന്‍സ് കോളേജിലെ ഭൂമിത്രസേന ക്ളബിന് ലഭിച്ച ഈ മികച്ച നേട്ടം . തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ നടന്ന സംസ്ഥാനതല പരിസ്ഥിതി ദിനാചരണ ചടങ്ങില്‍ സംസ്ഥാന വൈദ്യുതി, പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് സെന്‍്റ് സ്റ്റീഫന്‍സ് കോളേജിന് പുരസ്കാരം സമ്മാനിച്ചു. പുരസ്കാരമായി മെമന്‍്റോയും 25,000 രൂപയുടെ ക്യാഷ് അവാര്‍ഡും ലഭിച്ചു. വൃക്ഷതൈ നട്ടുപിടിപ്പിക്കല്‍, ജൈവവൈവിധ്യ സംരക്ഷണം, മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി ബോധവത്കരണ പരിപാടികള്‍, സമൂഹ പങ്കാളിത്തത്തോടെ നടപ്പാക്കിയ ഹരിത സംരംഭങ്ങള്‍ എന്നിവയാണ് ക്ളബ്ബിനെ ഈ നേട്ടത്തിന് അര്‍ഹരാക്കിയത്. കോളജ് പ്രിന്‍സിപ്പല്‍ ഡോ സിന്‍സി ജോസഫ് , ഭൂമിത്രസേന ക്ളബ് കോ-ഓര്‍ഡിനേറ്റര്‍സ് ബിജു തോമസ്, ആശ രാജു ,വിദ്യാര്‍ഥികള്‍ എന്നിവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു.
മികച്ച ഭൂമിത്രസേന ക്ളബ്ബിനുള്ള പുരസ്കാരം ഉഴവൂര്‍ സെന്‍്റ് സ്റ്റീഫന്‍സ് കോളജിന്





