ബെന്‍സന്‍വില്‍ ഇടവകയില്‍ ആത്മീയനിറവില്‍ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ഇടവകയിലെ ആഘോഷമായ ദിവ്യകാരുണ്യസ്വീകരണം മെയ് 23 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ക്‌നാനായ റീജിയന്‍ വികാരി ജനറല്‍ മോണ്‍. തോമസ് മുളവനാലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഭക്തി സാന്ദ്രമായി
നടത്തപ്പെട്ടു. മനോഹരവും ചിട്ടയായ ക്രമീകരണവും കൊണ്ടും ഇടവക ജനം മുഴുവന്റെയും അനുഗ്രഹീത സാന്നിധ്യം കൊണ്ടുമാണ് തിരുഹൃദയ ദൈവാലയത്തിലെ ആഘോഷമായ ദീവ്യകാരുണ്യ സ്വീകരണശുശ്രൂഷകള്‍ നടത്തപ്പെട്ടത്.


ഇടവകവികാരി ഫാ. അബ്രാഹം കളരിയ്ക്കല്‍ വചനസന്ദേശം നല്‍കി. ഹൃദയങ്ങളെ നിര്‍മലവും വിശുദ്ധവുമാക്കി ഈശോയെ നിരന്തരം സ്വീകരിയ്ക്കണമെന്നും ദിവ്യകാരുണ്യസ്വീകരണം ജീവിതചര്യയായി മാറ്റി നല്ല മാതൃകകള്‍ മക്കള്‍ക്ക് നല്‍കി വളര്‍ത്താനും വികാരിയച്ചന്‍ ഉദ്ബോധിപ്പിച്ചു. സെന്റ് മേരീസ് പള്ളി വികാരി ഫാ.സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍, ഫാ. ജോനസ് ചെറുനിലത്ത്, ഫാ. റ്റോമി ചെള്ളക്കണ്ടത്തില്‍, ഫാ. എബ്രാഹം കടുതോടില്‍ എന്നിവര്‍ സഹ കാര്‍മ്മികരായി തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു . ആഘോഷമായ ദിവ്യകാരുണ്യസ്വീകരണത്തിന് മാതാപിതാക്കളുടെയും ദൈവാലയ എക്‌സിക്യുട്ടീവ് അംഗങ്ങളായ തോമസ് കുന്നുമ്പുറത്ത്, മത്തിയാസ് പുല്ലാപ്പള്ളില്‍, അബ്രാഹം അരീച്ചിറയില്‍, എബിന്‍ കുളത്തില്‍കരോട്ട് , മതബോധന ഡയറക്ടര്‍ കൊളീന്‍ കീഴങ്ങാട്ട്, അദ്ധ്യാപകരായ ആന്‍സി ചേലയ്ക്കല്‍, മഞ്ജു ചകിരിയാംതടത്തില്‍, കോര്‍ഡിനേറ്റര്‍ നിതിന്‍ കുന്നുമ്പുറത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
ഈ വര്‍ഷം ഏയ്ബല്‍ എബ്രാ ഹം കൊച്ചു മണ്ണാന്തറ, ആഡലിന്‍- ആഷ്ലിന്‍ വഞ്ചിപ്പുരയ്ക്കല്‍,ആഷര്‍ തോമസ് മുണ്ടുപാലത്തിങ്കല്‍,സീയ ദീപു അരിക്കാട്ട്, എലീസ ജോസഫ്, ഹാന കുര്യച്ചന്‍ കരോട്ടുമന്നാകുളത്തില്‍, ഐസായ റ്റി സൈമണ്‍ മുണ്ടപ്ലാക്കല്‍, ജേയ്ക്കബ് എബ്രാഹം നെടുന്തുരുത്തില്‍,ജെയ്ഡന്‍ മാണിപറമ്പില്‍, ജെസീക്ക പുതുശ്ശേരില്‍, ജോനാഥന്‍ അഞ്ചുകണ്ടത്തില്‍, ജസ്റ്റിനജോണ്‍ ഒറവക്കുഴിയില്‍, മീവല്‍ പുതുശ്ശേരില്‍, നോവ എബ്രാഹം കാരാപ്പിള്ളില്‍, നോവ തോമസ് കുന്നുമ്പുറത്ത്, റെയ്‌ലിന്‍ അന്ന കണ്ണാല, നീല്‍ ചെരുവില്‍, ജോനാഥന്‍ പ്ലാംപറമ്പില്‍, ആവ മേരി മേലാണ്ടശേരില്‍ എന്നിവരാണ് ആഘോഷമായ ദിവ്യകാരുണ്യം സ്വീകരിച്ചത്. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ദൈവാലയ ഹാളില്‍ കുട്ടികള്‍ക്ക് സ്വീകരണവും കലാപരിപാടികളും സ്‌നേഹവിരുന്നും ക്രമീകരിച്ചു. ആഘോഷമായ ദിവ്യകാരുണ്യം സ്വീകരിച്ച എല്ലാകുട്ടികള്‍ക്കും ചിക്കാഗോ കെസിഎസ് ഭാരവാഹികള്‍ ഉപഹാരവും നല്‍കി.
കെയ്‌റ മുണ്ടപ്‌ളാക്കില്‍ ആഘോഷങ്ങളുടെ എം. സിആയി പ്രവര്‍ത്തിച്ചു.

ലിന്‍സ് താന്നിച്ചുവട്ടില്‍PRO

 

Previous Post

മന്ത്രി റോജി എം. ജോണ്‍ മാര്‍ മാത്യൂ മൂലക്കാട്ട് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ചു

Next Post

From Helplessness to Self-Efficacy

Total
0
Share
error: Content is protected !!