കെ.സി. ഡബ്ല്യു. എ കടുത്തുരുത്തി ഫൊറോന മാതൃദിനാഘോഷവും, നേഴ്സസ് ദിനാചരണവും, തോട്ടറ സെന്റ്. മേരീസ് ക്‌നാനായ ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. ഫൊറോന പ്രസിഡന്റ് അനി തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫൊറോന വികാരി ഫാ.ജോണ്‍സണ്‍ നീലനിരപ്പേല്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. ഫൊറോന ചാപ്ലയില്‍ ഫാ. മാത്യു പാറത്തോട്ടുംകര ആമുഖ സന്ദേശവും, തോട്ടറ പള്ളിവികാരി ഫാ. ജിബിന്‍ താഴത്തു വെട്ടത്ത് ആശംസയും അര്‍പ്പിച്ചു . ഫൊറോനയില്‍ നിന്നും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെയും ഫൊറോനയിലെ 45 നേഴ്സുമാരെയും, തോട്ടറ ഇടവകയിലെ മുന്‍ ഭാരവാഹികളെയും യോഗത്തില്‍ ആദരിച്ചു



