തന്റെ കലാസൃഷ്ടിക്ക് സംസ്ഥാന ദേശിയ അവാര്‍ഡ് നേടിയ ലാന്‍സ് ലൂക്കോസിനെയും ഹെല്‍ത്ത്‌കെയര്‍ അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റ് നേടിയ റോയി ചേലമലയിലിനെയും മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ അനുമോദിച്ചു.’ എ ബനാന റിപ്പബ്ലിക് ‘ എന്ന തന്റെ ഒറിജിനല്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണിനാണ് ലാന്‍സ് ഇല്ലിനോയിസ് സംസ്ഥാനത്തും അമേരിക്കന്‍ ദേശിയ തലത്തിലും അവാര്‍ഡ് നേടിയത്. മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക അംഗങ്ങളായ ലൈജു, അനിറ്റ് ദമ്പതികളുടെ പുത്രനായ ലാന്‍സ് മെയിന്‍ ഈസ്റ്റ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ഷിക്കാഗോയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിസ് മെഡിക്കല്‍ സെന്ററില്‍ റെസ്പിറേറ്ററി, ഹൈപ്പര്‍ബാരിക് തെറാപ്പി വിഭാഗങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ ആയ ജോസഫ് റോയി(റോയി ചേലമലയില്‍), ഡോക്ടറേറ്റ് നേടുന്ന ഇല്ലിനോയിസ് സംസ്ഥാനത്തെ ആദ്യ മലയാളി റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ആണ്. നിലവില്‍ സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ പി.ആര്‍.ഓ. ആയി സേവനം അനുഷ്ഠിക്കുന്നു.
മെയ് 10 ഞായറാഴ്ച 10 മണിക്ക് വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. സിജു മുടക്കോടില്‍ ലാന്‍സിനും റോയിക്കും ഇടവകയുടെ അനുമോദനം അറിയിക്കുകയും മൊമെന്റോ നല്‍കി ആദരിക്കുകയും ചെയ്തു.
അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍, ഇടവകയുടെ കൈക്കാരന്മാരായ സേവ്യര്‍ നടുപ്പറമ്പില്‍, സണ്ണി കണ്ണാല, ജോബി പോളക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍ എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.




