കടുത്തുരുത്തി: കെ.സി.വൈ.എല്‍ പിറവം ഫൊറോനയുടെ ആഭിമുഖ്യത്തില്‍ സെന്‍റ് കുര്യാക്കോസ് പബ്ലിക് സ്‌കൂള്‍ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ സംഘടിപ്പിച്ച ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ മടമ്പം ഫൊറോന ജേതാക്കളായി. കിടങ്ങൂര്‍ രണ്ടാം സ്ഥാനവും ചുങ്കം, ഉഴവൂര്‍ ടീമുകള്‍ സംയുക്തമായി മൂന്നാം സ്ഥാനവും നേടി.
വല്ലംബ്രോസന്‍ ബെനഡിക്ടൈന്‍ സന്യാസസമൂഹം ഇന്ത്യയിലെ സുപ്പീരിയര്‍ ഫാ. ബിനോ ചേരിയില്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി വലിയപള്ളി വികാരി ഫാ. ജോണ്‍സന്‍ നീലനിരപ്പേല്‍, മാങ്ങിടപ്പള്ളി വികാരി ഫാ. ജോയ് കുന്നശ്ശേരില്‍, ഫാ. വിന്‍സണ്‍ കുരുട്ടുപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കെയര്‍ഓണ്‍ ചെയര്‍മാന്‍ ജെയിംസ് ഇടുക്കൂതറ ക്യാഷ് അവാര്‍ഡുകള്‍ നല്‍കി. കെയര്‍ഓണ്‍ ഹെല്‍ത്ത് കെയര്‍ സൊല്യൂഷന്‍സും പുളിമൂട്ടില്‍ ലൈറ്റ്സ് ആന്‍ഡ് പമ്പ്സും ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാരായിരുന്നു.
കെ.സി.വൈ.എല്‍ പിറവം ഫൊറോന ചാപ്ലയിന്‍ ഫാ. വിന്‍സണ്‍ കുരുട്ടുപറമ്പില്‍, പിറവം ഫൊറോന പ്രസിഡന്റ് ചാക്കോ ഷിബു, എക്സിക്യൂട്ടീവ് അംഗങ്ങളായ ബെസ്റ്റിന്‍ ബേബി, ആന്‍ മരിയ സജി, മെര്‍വിന്‍ സിറില്‍ എന്നിവര്‍ നേതൃത്വം നല്‍കി. മത്സരത്തില്‍ അതിരൂപതയിലെ വിവിധ ഫൊറോനകളില്‍നിന്നായി 10 ടീമുകള്‍ പങ്കെടുത്തു.





