KCWA കൈപ്പുഴ ഫൊറോന മാതൃദിനവും നഴ്‌സസ് ഡേയും ആഘോഷിച്ചു

ചാമക്കാല: KCWA കൈപ്പുഴ ഫൊറോനയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ മാതൃദിനവും നഴ്‌സസ് ഡേയും ചാമക്കാല യൂണിറ്റിന്റെ ആതിഥേയത്തില്‍ സെന്റ് ജോണ്‍സ് ക്‌നാനായ കത്തോലിക്ക പള്ളി പാരിഷ് ഹാളില്‍ സമുചിതമായി ആഘോഷിച്ചു.
”വിശ്വാസവും സ്‌നേഹവും നിറഞ്ഞ മാതൃത്വം കുടുംബജീവിതത്തിന്റെ അടിത്തറ” എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. സിസ്സി ജോസ് സെമിനാര്‍ നയിച്ചു. ഫൊറോന പ്രസിഡന്റ് മിനി ജെയിംസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ചാമക്കാല യൂണിറ്റ് പ്രസിഡന്റ് ഗ്രേസി ജോസ് സ്വാഗതം ആശംസിച്ചു. ഫൊറോന ചാപ്ലൈന്‍ ഫാ. പ്രിന്‍സ് മുളകുമറ്റത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചാമക്കാല യൂണിറ്റ് വികാരി ഫാ. ജോഷി വല്ലാര്‍കാട്ടില്‍ ആമുഖ സന്ദേശവും ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേല്‍ മുഖ്യപ്രഭാഷണവും നടത്തി.
25 വര്‍ഷമായി KCWAയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഗ്രേസി ജോസ് മുടക്കോടില്‍ (ചാമക്കാല യൂണിറ്റ് പ്രസിഡന്റ്) നെ ചടങ്ങില്‍ ആദരിച്ചു. കൂടാതെ PAROC റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ”ഡിപ്ലോമ ഇന്‍ പാസ്റ്ററല്‍ ലീഡര്‍ഷിപ്പ്” കോഴ്സില്‍ ഡിസ്റ്റിങ്ഷനോടെ വിജയിച്ച റൂബി ടോം (കൈപ്പുഴ യൂണിറ്റ്) നെയും അനുമോദിച്ചു.
ക്വിസ് മത്സരത്തിലൂടെ ജെസ്സി മനോജ് (കുറുമുള്ളൂര്‍ യൂണിറ്റ്) ”ജീനിയസ് മദര്‍ ഓഫ് ദ ഡേ” ആയി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചു മക്കളുടെ അമ്മമാരായ ജെസ്സി മനോജ്, ഷൈനി ജോമോന്‍ (കുറുമുള്ളൂര്‍ യൂണിറ്റ്) എന്നിവര്‍ ”ഗിഫ്റ്റഡ് മദേഴ്‌സ് ഓഫ് ദ ഡേ” പുരസ്‌കാരത്തിന് അര്‍ഹരായി. ഏത്സമ്മ ജോസ് (പാലത്തുരുത്ത് യൂണിറ്റ്) അവതരിപ്പിച്ച ഗാനം, ആന്‍സി ടോമി (കല്ലറ യൂണിറ്റ്) അവതരിപ്പിച്ച മോണോആക്ട്, കൈപ്പുഴ യൂണിറ്റിന്റെ സ്‌കിറ്റ്, ചാമക്കാല യൂണിറ്റിന്റെ നൃത്തപരിപാടി എന്നിവ ആഘോഷത്തിന് മിഴിവേകി. ഫൊറോന സെക്രട്ടറി ലൈലമ്മ ജോമോന്‍ നന്ദി രേഖപ്പെടുത്തി.

 

Previous Post

ചിക്കാഗോ സെന്റ് മേരീസില്‍ മാതൃദിനം വിപുലമായി ആഘോഷിച്ചു

Total
0
Share
error: Content is protected !!