രാജപുരം: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഈ വര്‍ഷത്തെ ബി എസ് സി മൈക്രോബയോളജി പരീക്ഷയില്‍ ആദ്യ മൂന്നും റാങ്കുകളും നേടി രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ മൈക്രോബയോളജി വിദ്യാര്‍ഥികള്‍ അഭിനന്ദനീയമായ നേട്ടം കൈവരിച്ചു. കാസര്‍ഗോഡ് ജില്ലയിലെ പാണത്തൂര്‍ സ്വദേശിയായ ചാക്യാര്‍ മഠത്തില്‍ വിനോദ് സി എം ന്റെയും ഗ്ലൈസിയുടെയും മകളായ അഞ്ജിത സി എം 96 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്കും, പടന്നക്കാട്, കുറുന്തൂര്‍ സ്വദേശിയായ ബാലകൃഷ്ണന്‍ കെ.വി, സുലേഖ എം. വി ദമ്പതികളുടെ മകളായ അഞ്ജന എം.വി 93 ശതമാനം മാര്‍ക്കോടെ രണ്ടാം റാങ്കും, കാഞ്ഞങ്ങാട് ആവിക്കര അബ്ദുല്‍ സലാം എം.എച്ച്, അഫ്‌സത്ത് വി.കെ എന്നിവരുടെ മകളായ നദ മിന്നത്ത് മൂന്നാം റാങ്കും കരസ്ഥമാക്കി. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ആരതി കൃഷ്ണ യൂണിവേഴ്‌സിറ്റി തലത്തില്‍ നാലാം സ്ഥാനം നേടി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ അഫിലിയേറ്റഡ് കോളേജുകളില്‍ ബി എസ് സി മൈക്രോബിയോളജിയില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ്, എ ഗ്രേഡുകള്‍ നേടുന്ന കോളേജായി രാജപുരം സെന്റ് പയസ് ടെന്‍ത്. അമേരിക്കയിലെ സ്റ്റാന്‍ഡ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ലോകത്തിലെ തന്നെ മികച്ച ശ്രാസ്ത്ര ഗവേഷകരുടെ പട്ടികയില്‍ ഇടം പിടിച്ച, ഇന്ത്യയിലെ മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാര്‍ഡ് നേടിയ അദ്ധ്യാപകടനക്കം അദ്ധ്യാപത്തിലും ഗവേഷണത്തിലും ഒരുപാട് പരിചയ സമ്പന്നരായ ഒരു കൂട്ടം അദ്ധ്യാപകരുള്ള രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിന്‌ലെ മൈക്രോബയോളജി ഡിപ്പാര്‍ട്‌മെന്റ് കേരളത്തില്‍ ആദ്യമായി ബി എസ് സി മൈക്രോബയോളജി ആരംഭിച്ച സ്ഥാപനമാണ്.
റാങ്ക് നേടിയ മിക്ക വിദ്യാര്‍ത്ഥികളും ഡിപ്പാര്‍ട്‌മെന്റിലെ അദ്ധ്യാപക മേല്‍നോട്ടത്തില്‍ കേന്ദ്രഗവണ്മെന്റ് നടത്തുന്ന ഗേറ്റ്, സി യൂ ഇ ടി എന്നി പരീക്ഷകളില്‍ വിജയം നേടി ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളിലേക്കു തുടര്‍ പഠനത്തിനും ഗവേഷണത്തിനും ആയി പോകാനുള്ള തയ്യാറെടുപ്പിലാണ്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി എസ് സി മൈക്രോബയോളജിയില്‍ ഒന്നാം റാങ്ക് നേടിയ രാജപുരം സെന്റ് പയസ് ടെന്റ് കോളേജിലെ വിദ്യാര്‍ത്ഥിനി അന്‍ജിത സി. എം. പാണത്തൂര്‍ സ്വദേശിയായ ചാക്യാര്‍ മഠത്തില്‍ വിനോദ് സി എം യുടെയും ഗ്ലൈസിയുടെയും മകളാണ്. കണ്ണൂര്‍ സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ ബി.എസ്.സി മൈക്രോബയോളജി പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ രാജപുരം സെന്റ് പയസ് ടെന്റ് കോളേജ് വിദ്യാര്‍ത്ഥിനി അഞ്ജന എം.വി. കാസര്‍ഗോഡ് ജില്ലയിലെ പടന്നക്കാട്, കുറുന്തൂര്‍ സ്വദേശി യായ ബാലകൃഷ്ണന്‍ കെ.വി, സുലേഖ എം. വി ദമ്പതികളുടെ മകളാണ്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഈ വര്‍ഷത്തെ ബി. എസ് .സി മൈക്രോബയോളജി പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ രാജപുരം സെന്റ് പയസ് ടെന്ത് വിദ്യാര്‍ത്ഥി നദ മിന്നത്ത്. കാഞ്ഞങ്ങാട് ആവിക്കര അബ്ദുല്‍ സലാം എം.എച്ച് ന്റെയും , അഫ്‌സത്ത് വി.കെ യുടെയും മകളാണ് . കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി എ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ രാജപുരം സെന്റ് പയസ് ടെന്‍ത് കോളജിലെ പ്രീതി പി എസ്. പനത്തടി പെരുതടിയിലെ എന്‍ ശ്രീധരന്റെയും ലതയുടെയും മകളാണ്.



