മിന്നാമിന്നി ക്യാമ്പിന് തുടക്കമായി

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന മിന്നാമിന്നി ക്യാമ്പിന് തുടക്കമായി. തെള്ളകം ചൈതന്യയില്‍ ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഒ.എ നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പിനോടനുബന്ധിച്ച് കുട്ടികള്‍ക്കായി ക്ലാസ്സുകളും കലാപരിപാടികളും മത്സരങ്ങളും ഉല്ലാസ പഠന യാത്രയും ചൈതന്യ പാര്‍ക്ക് സന്ദര്‍ശനവും മാതാപിതാക്കളുടെ സംഗമവും ക്രമീകരിച്ചിട്ടുണ്ട്. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുമരകം, ചേര്‍പ്പുങ്കല്‍, കൈപ്പുഴ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളുകളിലേയും ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററിലേയും കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.

Previous Post

ജോസഫ് റോയിക്ക് ഹെല്‍ത്ത്‌കെയര്‍ അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റ്

Next Post

നീറിക്കാട്: വടക്കേതുരുത്തുവേലില്‍ തങ്കമ്മ തോമസ്

Total
0
Share
error: Content is protected !!